അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന്
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസിലിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും.
കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് അന്വേഷണം സ്ഥിരീകരിച്ചു. കൊലയ്ക്കുപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റോസിലി മാനസിക വിഭ്രാന്തിയിലായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ കൊലപ്പെടുത്തിയതിനു പിന്നാലെ അവരെ മനസ്സ് താളം തെറ്റിയ നിലയിൽ കണ്ടെത്തി മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മരിച്ച കുഞ്ഞ് ഡെല്‍ന മരിയ സാറ ആന്റണിയുടെയും റൂത്തിന്റെയും മകളാണ്.
ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഒരു വർഷം മുമ്പ് റൂത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു.
കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് ചെല്ലാനത്തേക്ക് തിരികെ പോകാനിരിക്കെ ദുരന്തം നടന്നു. അടുത്തിടെ ചികിത്സയിൽ ആയിരുന്ന റോസിലി വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.
ബുധനാഴ്ച രാവിലെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം ഭക്ഷണം എടുക്കാനായി റൂത്ത് അകത്തേക്ക് പോയി. തിരിച്ചെത്തിയപ്പോൾ കുഞ്ഞ് രക്തത്തിൽ കുളിച്ച് അനക്കമറ്റ നിലയിൽ കിടക്കുന്ന കാഴ്ചയായിരുന്നു.
അയൽക്കാർ ഓടിയെത്തുമ്പോൾ കുഞ്ഞിനെ വാരിയെടുത്ത് നിലവിളിക്കുന്ന ആന്റണിയെ കണ്ടു.
ആശുപത്രിയിൽ ആദ്യം കുഞ്ഞ് എന്തോ കടിച്ചതാണെന്ന് വീട്ടുകാർ പറഞ്ഞുവെങ്കിലും, മുറിവിൽ സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.ഡെൽന മരിച്ച ദിവസം സഹോദരൻ ഡാനിയുടെ ജന്മദിനവുമായിരുന്നു.
വീട്ടിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് ദുരന്തം ഉണ്ടായത്. കുഞ്ഞ് മരിച്ചതറിയാതെ നാലുവയസ്സുകാരൻ ആശുപത്രി മുറ്റത്ത് അമ്മയെ തേടി ഓടിനടന്നു.
English Summary:
A 6-month-old baby girl, Delna Maria Sara, was found murdered at Karukutti in Angamaly. Police have confirmed it was a homicide and recovered the knife used in the crime.
angamaly-grandmother-arrest-baby-murder
Kochi, Angamaly, Infant Murder, Kerala Police, Crime, Mental Health









