14 മിനിറ്റുകൊണ്ട് വന്ദേഭാരത് ട്രെയിൻ ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. ഇന്ന്മുതലാണ് പുതിയ ശുചീകരണ പദ്ധതി ആരംഭിച്ചത്. ട്രെയിനിന്റെ വേഗവും സമയവും പരിഗണിച്ചാണ് ശുചീകരണം വെറും 14 മിനിറ്റിൽ പൂർത്തിയാക്കുന്ന ദൗത്യം നടപ്പിലാക്കിയത്.. ജപ്പാൻ ബുള്ളറ്റ് ട്രെയിനിന്റെ ശുചീകരണ മാതൃകയാണ് ഇക്കാര്യത്തിൽ ഇന്ത്യ അവലംബിച്ചത്.വന്ദേഭാരത് ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നാലുവീതം ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കും. തുടർന്ന് അനുവദിച്ച 14 മിനിറ്റിനകം കോച്ച് വൃത്തിയാക്കണം. ഇത്തരത്തിൽ ഓരോ കോച്ചിലും നാലുവീതം പേർ ചേർന്ന് ശുചീകരണ പ്രവൃത്തി നടത്തുന്നതോടെ ട്രെയിൻ മൊത്തത്തിൽ വൃത്തിയാകും. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ ഇത്തരത്തിൽ സ്റ്റാഫുകളെ വെച്ച് ഏഴുമിനിറ്റിനകം ശുചീകരിക്കാറുണ്ട്. ഈ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
ശുചിത്വ ഡ്രൈവ് ക്യാമ്പയിനായി രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുത്തു. നേരത്തേ മൂന്നു മണിക്കൂറെടുത്താണ് ശുചീകരണം നടത്തിയിരുന്നത്. നിലവിൽ ക്ലീനിങ് ജീവനക്കാർക്കായി മോക്ഡ്രിൽ ഉൾപ്പെടെയുള്ള ഒരു മാസത്തെ പരിശീലനം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ വന്ദേഭാരത് ട്രെയിനുകളിൽ മാത്രമാണ് ഈ മിന്നൽ വേഗത്തിലുള്ള ശൂചീകരണം നടപ്പാക്കുക. വൈകാതെ ഇന്ത്യൻ റെയിൽവേയുടെ മറ്റു ട്രെയിനുകളിലേക്കും ഈ അതിവേഗ ശുചീകരണ പദ്ധതി വ്യാപിപ്പിക്കും.
Read Also ;സവര്‍ക്കര്‍ക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്