കോട്ടയത്ത് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
അയര്‍ക്കുന്നം: ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.
പശ്ചിമബംഗാൾ സ്വദേശി അൽപ്പനയെയാണ് ഭർത്താവ് സോണി കൊലപ്പെടുത്തിയത്. ആഴം കുറഞ്ഞ കുഴിയിൽ അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ദിവസം അൽപ്പാനയെ കാണാനില്ലെന്ന് സോണി അയർക്കുന്നം സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പരാതി നല്‍കി മുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്.
ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. പോലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയപ്പോള്‍ പുറത്തേക്ക് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു
നിര്‍മാണ തൊഴിലാളിയായ സോണി കഴിഞ്ഞ 14-നാണ് ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. പരാതി നൽകിയ ശേഷം സോണി നാട്ടിലേക്ക് പോകാൻ ശ്രമിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല.
ഇതിനിടയില്‍, ഇയാള്‍ തന്റെ ചെറിയ കുട്ടികളുമായി ട്രെയിനില്‍ നാട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു.
ഈ വിവരം അറിഞ്ഞ് പോലീസ് ആര്‍.പി.എഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ 14 ന് രാവിലെ സോണി ഇളപ്പാനി ജംഗ്ഷന് സമീപത്തുകൂടി ഭാര്യയ്ക്കൊപ്പം നടന്നു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
എന്നാല്‍,സോണി മാത്രമാണ് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. ഇതാണ് പോലീസിന് സംശയം തോന്നാന്‍ കാരണമായത്.
ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ആദ്യം ഇയാള്‍ അന്വേഷണത്തോടു സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ ചോദ്യംചെയ്യലിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ സോണി മണ്ണ് നിരപ്പാക്കുന്ന പണിയെടുത്തിരുന്നു. ഈ സ്ഥലം വിജനമാണെന്ന് അയാള്‍ക്ക് അറിവുണ്ടായിരുന്നു.
അല്‍പനയെ ഇവിടെയെത്തിച്ച് കരിങ്കല്ലില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ പിറ്റേന്നും ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇയാള്‍ ഇവിടെയെത്തി പണിയെടുത്തു.
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് സോണി നൽകിയ മൊഴി.
അന്വേഷണം തിരിച്ചുവിടാനായി ഇയാള്‍ ഒരു യുവാവിന്റെ പേര് പറയുകയും ഭാര്യ അയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പോലീസിനോട് പറഞ്ഞു.
എന്നാല്‍ യുവാവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്ക് പങ്കില്ലെന്ന് പോലീസിന് മനസ്സിലായി.
നിർമ്മാണ തൊഴിലാളിയായ സോണി ഭാര്യയ്ക്കൊപ്പം അയർക്കുന്നത്തായിരുന്നു താമസം. ഈ മാസം 14-ാം തീയതിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഏഴും ഒന്‍പതും വയസ്സുള്ള രണ്ടുകുട്ടികള്‍ സോണിയ്ക്കും അല്‍പനയ്ക്കുമുണ്ട്. കുട്ടികളെ കൂട്ടി നാട് വീടാന്‍ ശ്രമിച്ചപ്പോഴാണ് സോണി പിടിയിലായത്.
English Summary:
A shocking murder in Ayarkunnam, Kottayam — husband confesses to killing his wife and burying her body inside a house under construction.









