തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: കളിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ചു. എറണാകുളം ആലുവയിലാണ് ദാരുണ സംഭവം നടന്നത്.
വെളിയത്തുനാട് സ്വദേശിയും തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വയലക്കാടാണ് അപകടമുണ്ടായത്.
പറമ്പിൽ നിന്നിരുന്ന ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്ന് തത്തയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്.
ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തെങ്ങ് സിനാന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയലക്കാട് സ്വദേശി സുധീറിൻ്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സിപിഎം മുൻ ലോക്കൽ സെക്രട്ടറി ലോഡ്ജിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിപിഎം നേതാവ് മരിച്ചനിലയിൽ. സിപിഎമ്മിന്റെ വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറി സ്റ്റാൻലിയെയാണ് ലോഡ്‌ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.24-ാം തീയതിയാണ് സ്റ്റാൻലി വീട്ടിൽ നിന്ന് ഇറങ്ങിയത്.
25-ാം തീയതി മുതൽ ചാലക്കുഴിയിലെ ലോഡ്ജിൽ മുറിയെടുത്ത സ്റ്റാൻലിയെ പുറത്ത് കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.24-ാം തീയതി വീട്ടിൽ നിന്ന് ഇറങ്ങിയ സ്റ്റാൻലി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല.
25-ാം തീയതി ചാലക്കുഴിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നെങ്കിലും, തുടർന്ന് പുറത്തുകാണാതായതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു.
മുറി തുറന്നുനോക്കുമ്പോഴാണ് സ്റ്റാൻലി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യക്കുറിപ്പ്സ്റ്റാൻലി താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി.
കുറിപ്പിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായ കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.
എന്നാൽ വിശദമായ പരിശോധനയ്ക്കായി കുറിപ്പ് ഫോറൻസിക് വിഭാഗത്തിന് കൈമാറും.
Summary: A student died after a coconut tree fell on him while playing. The tragic incident took place in Aluva, Ernakulam.









