web analytics

കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍

കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍

ആലപ്പുഴ: ബിന്ദു പത്മനാഭനെ താൻ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍. ജെയ്‌നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. ഈ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സെബാസ്റ്റ്യനായുള്ള കസ്റ്റഡി അപേക്ഷ നല്‍കിയത്.

കൊലപാതക ശേഷം അസ്ഥികഷ്ണങ്ങള്‍ വേളാങ്കണ്ണിയില്‍ ഉപേക്ഷിച്ചതായാണ് സൂചന.കേസിൽ തെളിവിന് വേണ്ടി സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

കൂടാതെ കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും. ഇവിടങ്ങളിൽ ബിന്ദുവുമായി സെബാസ്റ്റ്യൻ യാത്ര ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കേരളത്തിന് പുറത്തു വച്ചാണോ ബിന്ദു കൊല്ലപ്പെട്ടത് എന്നും സംശയമുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും ഒരു സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു.

ദല്ലാളായ സോഡാ പൊന്നപ്പൻ എന്നയാൾ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്.

നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ ഇക്കാര്യം സംസാരിച്ചത്. 2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി കൈമാറുന്നത്.

ഇതിനിടെ ബിന്ദുവിന്‍റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അരീക്കോട് വടശേരിയിലാണ് സംഭവം.

വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അക്രമണത്തിന് ശേഷം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അരീക്കോട് സ്റ്റേഷൻ പരിധിയിലെ വടശ്ശേരിയിൽ ഇന്ന് വൈകീട്ടാണ് കൊലപാതകം നടന്നത്. വാടകവീട്ടിൽ വെച്ചാണ് 38കാരിയായ രേഖയെ ഭർത്താവ് വെട്ടി കൊലപെടുത്തിയത്.

സംഭവ സ്ഥലുണ്ടായിരുന്ന 8 വയസുകാരനായ ഇവരുടെ മകനാണ് വാടക ക്വാർട്ടേഴ്സ് ഉടമയെയും നാട്ടുകാരെയും വിവരമറിയിച്ചത്.

പിന്നാലെ വീടിനകത്ത് പ്രതിയായ വിപിൻദാസിനെ കഴുത്തിലും ദേഹത്തുമെല്ലാം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിപിൻദാസിന്റ കൈകളിലെയും കഴുത്തിലെയും ഞരമ്പുകൾ അറ്റ നിലയിലാണ് കണ്ടെത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ മറ്റൊരു കേസിലെ പ്രതിയായ വിപിൻദാസ് രണ്ട് മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്.അതേസമയം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക് മാറ്റിയ രേഖയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും.

അരീക്കോട് ഓടക്കയം സ്വദേശിയായ പ്രതിയും കുടുംബവും വടശേയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ഇവർക്ക് നാല് മക്കളുണ്ട്.

Summary: Sebastian has confessed to killing Bindu Padmanabhan during interrogation in the Jayanamma murder case. The accused admitted his involvement in the crime.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

‘സ്വകാര്യത ലംഘനം നടന്നിട്ടില്ല’; സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി; സർക്കാരിന് ആശ്വാസം

സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി സർക്കാർ ജീവനക്കാരുടെ ഫോൺ...

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ‘റോയൽ’ കാർ ശേഖരം

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ് തൃശ്ശൂർ: ട്രെയിനിൽ...

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം തൃശൂർ: കൊടുങ്ങല്ലൂർ–തൃശൂർ...

‘ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നം’; മന്ത്രിക്ക് പിന്തുണയുമായി സ്പീക്കർ എ എൻ ഷംസീര്‍

‘ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നം’; മന്ത്രിക്ക് പിന്തുണയുമായി സ്പീക്കർ എ...

Related Articles

Popular Categories

spot_imgspot_img