എച്ച്-1ബി വിസ: ഫീസ് വർധനയുടെ യാഥാർഥ്യം വിവരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി; ആശങ്കയ്ക്ക് അടിസ്ഥാനമില്ല..
ദില്ലി: എച്ച്-1ബി വിസകളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസ് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
ഈ ഫീസ് വാർഷികമായി ഈടാക്കുന്നതല്ലെന്നും, ഒറ്റത്തവണയ്ക്കായി മാത്രമേ ബാധകമാവൂവെന്നും അവർ വ്യക്തമാക്കി.
പുതിയ അപേക്ഷകരെയാണ് ഈ ഫീസ് ബാധിക്കുക. നിലവിലുള്ള എച്ച്-1ബി വിസ ഉടമകൾക്ക് പുതുക്കലിനിടെ ഇത്തരം അധിക ചെലവുകൾ ഉണ്ടാകില്ല.
അമേരിക്കയിൽ താമസിക്കുന്നതിനും പുറത്തുപോകുന്നതിനും തിരികെ പ്രവേശിക്കുന്നതിനും നിലവിലെ വിസ ഉടമകൾക്ക് യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
എച്ച്-1ബി വിസകൾ പുതുതായി അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരികയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അവരുടെ പ്രസ്താവന വ്യക്തമാക്കുന്നു.









