web analytics

ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ

ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ

തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടിയതിനു ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുൻ (30) ആണ് മരിച്ചത്.

ഇന്ന് രാവിലെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് മിഥുനെ കണ്ടെത്തിയത്. കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തി എന്ന കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

വെള്ളിയാഴ്ച രാവിലെ മിഥുനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരക്കോട് സെന്‍ററിൽ ഓട്ടോഡ്രൈവർ ആയിരുന്നു മിഥുൻ.

സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്. തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാൽ മതിയെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

പൊലീസ് ട്രെയിനി മരിച്ച നിലയിൽ

തിരുവനന്തപുരം: ക്യാമ്പിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലാണ് സംഭവം. പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ബാത്ത്‌റൂമിൽ വെച്ച് കെെ ഞരമ്പ് മുറിച്ച് ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ചികിത്സയ്ക്ക് ശേഷം ക്യാമ്പിൽ മടങ്ങിയെത്തിയ ആനന്ദിനെ ഇന്ന് രാവിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മറ്റുള്ളവർ ഗ്രൗണ്ടിൽ പോയ സമയത്താണ് ആനന്ദ് തൂങ്ങി മരിച്ചത്. ബി കമ്പനി പ്ലാറ്റുൺ ലീഡറായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

കല്ലുവെട്ടു കുഴിയില്‍ 24 കാരി മരിച്ചനിലയില്‍

പാലക്കാട്: കല്ലുവെട്ടു കുഴിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയിലാണ് സംഭവം. കോട്ടയം സ്വദേശിയായ അഞ്ജുമോളാ(24)ണ് മരിച്ചത്.

കൊലപാതകമെന്നാണ് സംശയം. സംഭവത്തിൽ അഞ്ജുമോളുടെ ഭർത്താവ് വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കഴിഞ്ഞ ദിവസവും കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും കല്ലുവെട്ടു കുഴിയില്‍ വീണ് അഞ്ജുവിന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം.

ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാടകയ്ക്കാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നു മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.

Summary: Thrissur Kanjirakode native Mithun (30), who was recently arrested for hunting a wild boar and later released on bail, was found dead near his residence.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ്

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ് തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും...

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച...

ആരേയും വെറുതെ വിടില്ലെന്ന് കെ.ജെ.ഷൈൻ

ആരേയും വെറുതെ വിടില്ലെന്ന് കെ.ജെ.ഷൈൻ ലൈംഗികാ അപവാദ പ്രചരണം നടത്തിയ ആരേയും...

അമേരിക്കയിൽ ഇന്ത്യൻ വനിതയെ വെടിവെച്ച് കൊന്നു

അമേരിക്കയിൽ ഇന്ത്യൻ വനിതയെ വെടിവെച്ച് കൊന്നു. മോഷണശ്രമം തടയുന്നതിനിടെയാണ് വെടിയേറ്റത്. ഗുജറാത്ത്...

ദേവാസുരൻ ഓർമ്മയായിട്ട് 23 വർഷം

ദേവാസുരൻ ഓർമ്മയായിട്ട് 23 വർഷം മോഹൻലാലിന്റെ കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളിൽ ഒന്നാണ് ദേവാസുരത്തിലെ...

പ്രിയങ്ക ഗാന്ധിക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

പ്രിയങ്ക ഗാന്ധിക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം കൽപ്പറ്റ: കഴിഞ്ഞ ഒരാഴ്ചയായി മണ്ഡലത്തിലുള്ള വയനാട്...

Related Articles

Popular Categories

spot_imgspot_img