മനുഷ്യനെ കടിച്ചാൽ തെരുവുനായ്ക്കൾക്ക് ഇനി ജീവപര്യന്തം തടവ്…..! വിചിത്ര ഉത്തരവുമായി ഈ സംസ്ഥാനം
ലഖ്നൗ: മനുഷ്യരെ പ്രകോപനമില്ലാതെ കടിക്കുന്ന തെരുവുനായ്ക്കൾക്ക് തടവുശിക്ഷ നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10ന് ഉത്തരവ് പുറപ്പെടുവിച്ചതായാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിന്റെ നിർദേശം കൈമാറിയിട്ടുണ്ട്. പ്രകോപനമില്ലാതെ ഒരാളെ നായ കടിച്ചാൽ ആദ്യ കുറ്റത്തിന് പത്ത് ദിവസത്തെ തടവ് ശിക്ഷ നൽകും.
കാസർകോട് പോക്സോ കേസ്; എഇഒയെ സസ്‌പെന്‍ഡ് ചെയ്തു
എന്നാൽ കുറ്റം ആവർത്തിച്ചാൽ നായയ്ക്ക് ജീവപര്യന്തം തടവായിരിക്കും ശിക്ഷ. ഈ നടപടികൾ മൃഗങ്ങളെ സംരക്ഷിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിൽ നടപ്പിലാക്കുമെന്നും യു.പി. പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജാത് വ്യക്തമാക്കി.
ആക്രമണകാരികളായ തെരുവുനായകളെ നിയന്ത്രിക്കുന്നതിനാണ് സർക്കാരിന്റെ ഈ നടപടി.
ഒരാളെ നായ കടിച്ചാൽ ആ വ്യക്തി ആന്റി-റാബീസ് വാക്സിൻ എടുത്തുകഴിഞ്ഞാൽ, കുറ്റക്കാരനായ നായയെ കണ്ടെത്തി സമീപത്തെ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
മനുഷ്യനെ കടിച്ചാൽ തെരുവുനായ്ക്കൾക്ക് ഇനി ജീവപര്യന്തം തടവ്
അവിടെ വന്ധ്യംകരണം നടത്തുകയും തുടർന്ന് പത്ത് ദിവസം നിരീക്ഷണത്തിൽ സൂക്ഷിക്കുകയും ചെയ്യും. തടവിൽ നിന്നും നായയെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നായയെ ദത്തെടുക്കാൻ ഒരാൾ തയ്യാറാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചാൽ, അവരെ നായ കൈമാറും. എന്നാൽ പിന്നീട് തെരുവിൽ അലഞ്ഞുനടക്കാതിരിക്കുമെന്ന് ഉറപ്പ് നൽകണം.
പ്രകോപനമില്ലാതെ ആക്രമണമാണോ എന്നത് സ്ഥിരീകരിക്കാൻ മൂന്ന് അംഗങ്ങളുള്ള കമ്മിറ്റിയെയും നിയമിക്കും. മുൻസിപ്പൽ കോർപ്പറേഷൻ പ്രതിനിധി, പ്രദേശത്തെ ഒരു മൃഗഡോക്ടർ, മൃഗങ്ങളുടെ സ്വഭാവം പഠിച്ചിട്ടുള്ള വിദഗ്ധൻ എന്നിവരാണ് കമ്മിറ്റിയിൽ ഉൾപ്പെടുക.
ഉത്തരപ്രദേശ് സർക്കാരിന്റെ ഈ വിചിത്ര ഉത്തരവ് രാജ്യവ്യാപകമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടി ശ്രദ്ധേയമാകുന്നു.