web analytics

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു. ഗ്വാളിയോർ സ്വദേശിനിയായ നന്ദിനി (28)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അതിസാഹസികമായി പിടികൂടി.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. രൂപ്‌സിങ് സ്റ്റേഡിയത്തിന് സമീപത്തുവെച്ച് വരുകയായിരുന്ന നന്ദിനിയെ ഭർത്താവ് അരവിന്ദ് പരിഹാർ തടഞ്ഞുനിർത്തി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.

യുവതിക്ക് നേരെ അഞ്ചുതവണയാണ് വെടിയുതിർത്തത്. വെടിയേറ്റുവീണ നന്ദിനിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘത്തെയും പ്രതി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

സ്വയം നിറയൊഴിച്ചു മരിക്കുമെന്നും ആളുകൾക്ക് നേരെ വെടിയുതിർക്കുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ച് ആണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയെ നാട്ടുകാരും കൈകാര്യംചെയ്തു. പ്രണയിച്ച് വിവാഹിതരായ ഇരുവരും ദാമ്പത്യപ്രശ്നങ്ങളെത്തുടർന്ന് വേർപിരിഞ്ഞാണ് താമസിച്ചിരുന്നത് എന്നാണ് വിവരം.

അരവിന്ദിനെതിരെ നന്ദിനി പലതവണ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന വിവരം മറച്ചുവെച്ച് വഞ്ചിച്ചതായും സുഹൃത്തുക്കളോടൊപ്പം തന്നെ മർദിച്ചതായും നന്ദിനി പോലീസിന് നൽകിയ പരാതികളിൽ പറയുന്നു.

കഴിഞ്ഞ നവംബറിൽ നന്ദിനി നൽകിയ പരാതിയിൽ അരവിന്ദിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.

എന്നാല്‍, അടുത്തിടെ നന്ദിനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ദമ്പതിമാര്‍ക്കിടയില്‍ വീണ്ടും വഴക്കുണ്ടായെന്നും കൊല്ലപ്പെട്ട നന്ദിനി തന്റെ മൂന്നാംഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

കൊലക്കേസില്‍ ജയിലിലായിരുന്ന നന്ദിനി 2022-ലാണ് ജയില്‍മോചിതയായതെന്നും പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി...

Related Articles

Popular Categories

spot_imgspot_img