വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ
ഇടുക്കി പുളിയന്മല ഗണപതി പാലത്ത് വക്കീലിൻ്റെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
അഡ്വക്കറ്റ് അരുൺ വർഗീസിൻ്റെ വീട്ടിൽ നിന്നും പകൽ സമയത്ത് രണ്ടു ചാക്ക് പച്ച ഏലക്ക സ്കൂട്ടറിൽ കടത്തുകയായിരുന്നു പ്രതികൾ.
ഏലക്ക കട്ടപ്പനയിലെ മലഞ്ചരക്ക് കടയിൽ വിൽപ്പന നടത്തി. സംഭവത്തിൽ പുളിയന്മല കഞ്ഞിപ്പാറ പ്രിയ ഭവനിൽ പ്രവീൺ (25 ), പുളിയന്മല കഞ്ഞിപ്പാറ ഭാഗത്ത് പാറക്കൽ വീട്ടിൽ വിഷ്ണു (24 ) എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രവീണിനെ തമിഴ്നാട് തേനിയിൽ നിന്നും .വിഷ്ണുവിനെ കഞ്ഞിപ്പാറയിൽ വെച്ചും ആണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .
വണ്ടൻമേട് സിഐ ഷൈൻ കുമാർ , എസ് ഐ ബിനോയ് എബ്രഹാം, പ്രകാശ് ജി., വിനോദ് കുമാർ കെ .എൻ, എ എസ് ഐ മാരായ ഷിജോ , ജോസ് സെബാസ്റ്റ്യൻ, ജെയിംസ് ജോർജ് , എസ് സി പി ഒ മാരായ ജയൻ എന്നിവർ സംഘത്തിലുമായിരുന്നു.
ജയമോൻ മാത്യു , സലിം മുഹമ്മദ് , പ്രശാന്ത് കെ. മാത്യു , സിപിഒ മാരായ ആർ. സ്റ്റെനിൻ , ബിനു കെ ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പീരുമേട് സബ്ജയിലിൽ റിമാൻഡ് ചെയ്തു.
മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ
പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും ആക്രമിച്ച സംഭവം അരങ്ങേറി. ചുനങ്ങാട് മുട്ടിപ്പാലം സ്വദേശി ഗോപകുമാർ എന്നയാളാണ് ആക്രമണത്തിന് പിന്നിൽ.
മദ്യലഹരിയിൽ ആശുപത്രിയിലെത്തി
ഗോപകുമാർ, മദ്യപിച്ച നിലയിൽ ഭാര്യയ്‌ക്കൊപ്പം അത്യാഹിത വിഭാഗത്തിൽ എത്തുകയായിരുന്നു. ഭാര്യയെ കാണിക്കാനായി എത്തിയ ഇയാൾ ആദ്യം ഒപി ടിക്കറ്റ് കൗണ്ടറിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു.
ഡോക്ടറോട് വാക്കേറ്റം, തുടർന്ന് കയ്യേറ്റം
പിന്നീട് ഭാര്യയെ കൂട്ടി ഡോക്ടറെ കാണാനെത്തിയ ഗോപകുമാർ, പരിശോധനയ്ക്കിടെ സംഭവവിവരങ്ങൾ ചോദിച്ചപ്പോൾ ഡോക്ടറോട് അക്രമാസക്തമായി പെരുമാറി.ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ഷർട്ടിൽ പിടിച്ചു വലിച്ച് കീറുകയും ചെയ്തു.
സുരക്ഷാജീവനക്കാരനെയും കടിച്ചു
സംഭവം നിയന്ത്രിക്കാൻ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഗോപകുമാറിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആശുപത്രി അധികൃതരും ആരോഗ്യപ്രവർത്തകരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.