കൈക്കൂലി; എസ്‌ഐക്ക് സസ്പെൻഷൻ

കൈക്കൂലി; എസ്‌ഐക്ക് സസ്പെൻഷൻ

കൊച്ചി: അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. മരട് ഗ്രേഡ് എസ്‌ഐ കെ ഗോപകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വാഹന ഉടമയില്‍ നിന്ന പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗ്രേഡ് എസ്‌ഐയെ വിജിലന്‍സ് കൈയോടെ പിടികൂടിയത്. ഓഗസ്റ്റ് 25ന് വൈറ്റില ഹബ്ബിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

എറണാകുളം പള്ളിക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചത്. അപകടത്തെ തുടർന്ന് കോമയിലായ ഡ്രൈവര്‍ സുഖം പ്രാപിച്ചതോടെ മരട് പോലീസ് അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.

പിന്നാലെ ഗോപുകുമാര്‍ പരാതിക്കാരനെ ബന്ധപ്പെട്ട് ലോറി വിട്ട് നല്‍കുന്നതിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരനോട് ലോറി വിട്ടു നല്‍കണമെങ്കില്‍ 10,000 നല്‍കണമെന്ന് ഗോപകുമാര്‍ ആവശ്യപ്പെട്ടു.

എന്നാൽ പരാതിക്കാരന്‍ തന്റെ ബുദ്ധിമുട്ടുകളും ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞുവെങ്കിലും ഗോപകുമാര്‍ ഇത് കേള്‍ക്കാന്‍ തയാറായില്ല. 10,000 രൂപ തരാതെ ലോറി വിട്ടു നല്‍കില്ലെന്ന് ഗോപകുമാർ ആവര്‍ത്തിക്കുകയും ചെയ്തു.

പരാതിക്കാരന്‍ വീണ്ടും സ്റ്റേഷനിലെത്തി ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ ഏറ്റവും കുറഞ്ഞ തുകയാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഇതില്‍ കുറയ്ക്കാന്‍ കഴിയില്ല എന്നുമായിരു ഗ്രേഡ് എസ്‌ഐയുടെ മറുപടി. തുടർന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ ബന്ധപ്പെട്ടത്.

തുടര്‍ന്ന് മരട് സ്റ്റേഷനില്‍ വച്ച് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഗോപകുമാറിനെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ്

തൃശ്ശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസുകാർക്കായി വകുപ്പുതലത്തിൽ രക്ഷാ കവചം ഒരുക്കിയതായി ആരോപണങ്ങൾ ശക്തമാകുന്നു.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സുജിത്തിന് നേരെ മർദനം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, പ്രതികൾക്കെതിരെ വെറും ഐപിസി 323-ാം വകുപ്പ് (കൈ കൊണ്ടടിച്ചത്) മാത്രമാണ് ചുമത്തിയിരിക്കുന്നത്.

പരമാവധി ഒരു വർഷത്തെ തടവ് ലഭിക്കാവുന്ന ചെറിയ കുറ്റത്തിന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ദൃശ്യങ്ങൾ പുറത്തുവന്നത് വിവരാവകാശ നിയമത്തിലൂടെ

സംഭവത്തിന് ശേഷം രണ്ടുവർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ലോക്കപ്പ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

വീഡിയോ തെളിവുകൾ വ്യക്തമായിരുന്നിട്ടും, കേസിൽ ദുർബല വകുപ്പുകൾ മാത്രം ചുമത്തിയതോടെ പ്രതികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ സാഹചര്യം സൃഷ്ടിക്കപ്പെട്ടു.

ഇരട്ട ശിക്ഷ ബാധകമല്ലെന്ന നിയമോപദേശം

സംഭവത്തിൽ ഇരട്ട ശിക്ഷ (double punishment) നടപ്പാക്കാനാകില്ലെന്ന നിയമോപദേശം പൊലീസിന് ലഭിച്ചതോടെ, പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ കാര്യമായ ശിക്ഷയായിരുന്നില്ല.

നാല് പൊലീസുകാരുടെയും പ്രമോഷൻ മൂന്ന് വർഷത്തേക്ക് തടയുകയും, ഇൻക്രിമെന്റ് രണ്ട് വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തതാണ് എടുത്ത നടപടികൾ.

ഇതോടെ കൂടുതൽ വകുപ്പുതല നടപടി എടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം വ്യക്തമാക്കുന്നു. തുടർ നടപടികൾക്കായി കോടതി വിധി കാത്തിരിക്കണമെന്നാണ് നിലപാട്.

പൊലീസിന്റെ കുറ്റം

സംഭവത്തെക്കുറിച്ച് എ.സി.പി കെ.സി. സേതു നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രകാരം, യുവജന നേതാവിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.

എസ്.ഐ. ന്യൂമാൻ, സീനിയർ സി.പി.ഒ ശശിധരൻ, സി.പി.ഒമാരായ സന്ദീപ്, സജീവ് എന്നിവർ ചേർന്നാണ് സുജിത്തിന് നേരെ ആക്രമണം നടത്തിയത് എന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ ഇവരെ സസ്പെൻഡ് ചെയ്യാതെ തന്നെ അന്വേഷണം പൂർത്തിയാക്കിയതാണ് വിവാദത്തിന് ഇടയാക്കിയത്.

നടപടി പേരിനുമാത്രം ആയിരുന്നുവെന്നാണ് റിപ്പോർട്ടിന് പിന്നാലെ ഉയർന്ന വിലയിരുത്തൽ.

Summary: Maradu Grade SI K Gopakumar has been suspended for allegedly taking a bribe to release a vehicle seized in connection with an accident case.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ...

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത്

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത് മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ ഒരാളാണ്...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

ഐഫോൺ 17 സീരീസ് ലോഞ്ച് നാളെ

ഐഫോൺ 17 സീരീസ് ലോഞ്ച് നാളെ, അറിയാം എട്ടു ഫീച്ചറുകൾ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img