ഇടുക്കിയിൽ വനമേഖലയിൽ റിസോർട്ടുകളിലേക്ക് വാറ്റിയ ചാരായം പിടിച്ചെടുത്ത് എക്സൈസ് .
ഉടുമ്പൻചോല എക്സൈസ് സർക്കിൾ സംഘം രാമക്കൽമേട് – ബംഗ്ലാദേശ് കോളനി ഭാഗത്ത് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റുചാരായം കണ്ടെത്തി.
ഓണക്കാലത്ത് രാമക്കൽ മേട്ടിലെ റിസോർട്ടുകളിലേക്ക് എത്തിക്കുന്നതിനായി വനമേഖലയിൽ വ്യാജമായി വാറ്റി തയ്യാറാക്കിയത് കൈമാറ്റം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന ചാരായമാണ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വനമേഖലയിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് .
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അതിർത്തി ഭാഗങ്ങളിൽ പെട്രോളിംഗ് കർശനമായി നടത്തി വരുന്നതാണ്.
മുൻപും ഈ ഭാഗത്ത് നിന്നും ചാരായവും കോടയും പിടിച്ചെടുത്തിട്ടുള്ളതാണ്. പ്രതിയെ അറിവായിട്ടില്ലാത്തതാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രകാശ് ജെ, അസീസ് കെ എസ് , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ അനൂപ് കെ എസ്,നൗഷാദ് എം, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺരാജ്, അരുൺ മുരളീധരൻ,അരുൺ ശശി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ റെജി പി സി എന്നിവർ പങ്കെടുത്തു.
മദ്യം കടത്താൻ ഇലക്ട്രിക്ക് ഓട്ടോ; ഉടുമ്പൻചോല എക്സൈസ് സ്ട്രൈക്കിങ് സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്…..
ഓണക്കാല പ്രത്യേക പരിശോധനകളുടെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സ്ട്രൈക്കിങ് സംഘം നടത്തിയ പരിശോധനയിൽ 16 ലീറ്റർ മദ്യം കടത്തിയ ഇലക്ട്രിക് ഓട്ടോയും പ്രതിയെയും കസ്റ്റഡിയിലെടുത്തു.
സേനാപതി അഞ്ചുമുക്കാൽ നടത്തിയ പരിശോധനയിൽ ഉടുമ്പഞ്ചോല മേലെചെമ്മണ്ണാർ കരയിൽ കടുവപാറക്കൽ വീട്ടിൽ സിനിറ്റ് (55)എന്നയാൾക്കെതിരെ കേസെടുത്തു. 16 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്.
പലപ്പോഴായി ബവ്റിജസ് ഷോപ്പിൽ നിന്നും വാങ്ങി സൂഷിച്ചതാണ് മദ്യം എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഓണം വിൽപ്പന ലക്ഷ്യമിട്ടാണ് മദ്യം വാങ്ങി സൂക്ഷിച്ചത്.
ഇടുക്കിയിൽ സിഐയെ വിമർശിച്ച ലോക്കൽ സെക്രട്ടറി തെറിച്ചു; ഏരിയാ കമ്മിറ്റിയിൽ പ്രതിഷേധം
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിൻ്റെ നിർദ്ദേശാനുസരണം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രകാശ് , അസീസ് , പ്രിവന്റീവ് ഓഫീസർ അനൂപ് കെ എസ്, നൗഷാദ് എം.
സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺരാജ്, അരുൺ മുരളീധരൻ,അരുൺ ശശി, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ റെജി പി സി എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടിച്ചത്.
Summary:
The Udumbanchola Excise Circle team conducted an inspection in the Ramakkalmedu–Bangladesh Colony area and seized 10 liters of illicit liquor.