വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോഗിയായ വീട്ടമ്മ
ഇടുക്കി കാഞ്ചിയാറിൽ വീട് നിർമ്മാണാനുമതി ലഭിക്കാത്തതിനെതിരെ കാൻസർ രോഗബാധിതയായ ഒരു വീട്ടമ്മ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്.
കോഴിമല സ്വദേശിയായ ഓമനയാണ് സമരം ആരംഭിച്ചത്. പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിയുടെ ഭാഗമായി വീട് അനുവദിച്ചിരുന്നെങ്കിലും, വനം വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ പഞ്ചായത്ത് പെർമിറ്റ് നൽകാൻ തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
വില്ലേജിലെ രേഖകളിൽ സ്ഥലം ബിടിആറിൽ തേക്ക് പ്ലാന്റേഷൻ ആയി രേഖപ്പെടുത്തിയതിനാൽ അത് വനം വകുപ്പിന്റെ അധികാരത്തിലാണ് എന്നാണ് വകുപ്പിന്റെ വാദം.
കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ
ഒന്നര വർഷമായി അധികൃതരെ സമീപിച്ചിട്ടും പരിഹാരം ലഭിക്കാത്തതിനാലാണ് ഓമന സമരത്തിലേക്ക് കടന്നതെന്ന് പറയുന്നു. വീട് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നും, “ഇവിടെ മരിച്ചാലും പരവായില്ല” എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച്–ആറ് വർഷങ്ങളായി സമാനമായ ഭൂവിവാദം കോഴിമല പ്രദേശത്ത് നിലനിൽക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ആ ഭൂമി ആദിവാസി സെറ്റിൽമെന്റിനുള്ളതാണെന്നും അവിടെ ജനറൽ വിഭാഗക്കാർക്ക് വീട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിമല രാജാവ് പരാതിയും നൽകിയിരുന്നു.
പ്രസാദം നൽകാത്തത് പ്രകോപനമായി; ക്ഷേത്ര ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി; മര്‍ദിച്ചത് ദര്‍ശനത്തിനെത്തിയവര്‍, അറസ്റ്റ്
ഡൽഹിയിലെ പ്രശസ്തമായ കൽക്കാജി ക്ഷേത്രത്തിൽ പ്രസാദം നൽകാത്തതിന് ക്ഷേത്ര ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി.വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടന്നത്.
ഉത്തർപ്രദേശിലെ ഹർദോ സ്വദേശിയായ 35 കാരൻ യോഗേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.
ആ രാത്രി ദർശനത്തിന് എത്തിയ ചിലർ യോഗേന്ദ്രയോട് പ്രസാദം ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം നിരസിച്ചതോടെ വാക്കുതർക്കം ഉണ്ടായി. ഉടൻ തന്നെ അവർ ചേർന്ന് ക്രൂരമായി മർദിച്ചു.
കൈ കൊണ്ടും വടികൊണ്ടും നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യോഗേന്ദ്ര അവശനിലയിൽ നിലംപതിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദക്ഷിണപുരി സ്വദേശിയായ അതുൽ പാണ്ഡെ (30) യെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൽക്കാജി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Summary:
Idukki, Kanjiyar: A housewife suffering from cancer has begun an indefinite hunger strike protesting the denial of permission for house construction.