രജനി ദി ലെജൻഡ്; സ്റ്റാർഡം തിരിച്ചു പിടിച്ച് തലൈവർ

അനില സി എസ്

അഭിനയ മോഹവുമായി അലഞ്ഞു നടന്ന കൗമാരക്കാരൻ. കയ്യിലുള്ള അവസാന നാണയ തുട്ടും ചെലവഴിച്ച് മോഹത്തിന് പിന്നാലെ പാഞ്ഞിട്ടും കൈപ്പിടിയിൽ ഒതുങ്ങാതെ വന്നപ്പോൾ കണ്ടക്ടറായി ജീവിതം ആരംഭിച്ചു. എന്നാൽ തൊഴിൽ തൃപ്തികരമല്ലെന്ന തിരിച്ചറിവിൽ താൻ ആഗ്രഹിക്കുന്നതെന്തോ അതിനുള്ള വഴി തേടി പോയി. ഒടുവിൽ കെ ബാലചന്ദറിന്റെ ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച യുവാവ്. പിൽക്കാലത്ത് തമിഴകത്തെ ‘സൂപ്പർ സ്റ്റാറെ’ന്ന ലേബലിൽ അഭിനയ പകർന്നാട്ടങ്ങളുടെ ഏകാധിപതിയായി അരങ്ങു വാഴുകയാണ് ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനികാന്ത്.

ഒരിടവേളക്ക് ശേഷം സ്റ്റൈൽ മന്നന്റെ തിരിച്ചു വരവായിരുന്നു ജയിലറിൽ പ്രകടമായത്. മുത്തുവേല്‍ പാണ്ഡ്യനെന്ന സാധാരണക്കാരനായി രജനി തീയേറ്ററുകളിൽ ആരവം തീർത്തു. എഴുപത്തിരണ്ടിലും സ്റ്റൈലിന് യാതൊരു കുറവുമില്ല. ചിരിയിൽ പോലും മരണമാസ് കാണിക്കുന്ന സ്റ്റൈൽ മന്നനെ തിരികെ ലഭിച്ച ആഹ്ലാദത്തിലാവാം ഓരോ രജനി ആരാധകനും തിയേറ്റർ വിട്ട് ഇറങ്ങിയത്. ജയിലർ എന്ന സിനിമയെ കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും രജനിയുടെ നടിപ്പിനെ കുറിച്ച് ഒറ്റ അഭിപ്രായമേ ഉള്ളു…”മാസ്, മരണ മാസ്”. സിനിമയുടെ തുടക്കത്തിൽ സൂപ്പർസ്റ്റാർ എന്നെഴുതി കാണിക്കുന്നതു മുതൽ ക്ലൈമാക്സ് സീൻ വരെ രജനിയെ കാണിക്കുന്ന ഓരോ സീനുകളിലും നിറയുന്ന കയ്യടികളിലും വിസിലടികളിലും ആർപ്പുവിളികളിലും നിന്ന് മനസിലാക്കാം പുതുമുഖ താരങ്ങൾക്കിടയിലും രജനികാന്തെന്ന നടന്റെ റേഞ്ച്. അണ്ണാത്തേക്ക് ശേഷം രജനിയുടെ തിരിച്ചു വരവിനു കൊതിച്ചവർക്കു വേണ്ടതെല്ലാം ജയിലറിലുണ്ട്. അതിന്റെ പ്രതിഫലനമെന്നോണം ആണ് ആഗോള തലത്തിൽ 600 കോടി കൊയ്തതും.

ആദ്യം വില്ലൻ, പിന്നെ സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റൈൽ മന്നൻ, സൂപ്പർ സ്റ്റാർ, ഒടുവിൽ തലൈവർ. അങ്ങനെ അങ്ങനെ രജനി സഞ്ചരിച്ച വഴികളെല്ലാം ആ നടന് സമ്മാനിച്ചത് സൂപ്പർ ഹിറ്റുകളായിരുന്നു. പറഞ്ഞു പഴകിയ പുകഴ്ത്തലുകൾക്കും അപ്പുറമാണ് രജനി. എത്ര ലേറ്റായി വന്നാലും ലേറ്റസ്‌റ്റായി വരുന്ന രജനിയുടെ താര മൂല്യത്തിന് ഇന്നും ഇടിവ് വന്നിട്ടില്ല. ഓരോ ചിത്രത്തിന് ശേഷവും രജനി ഹിമാലയത്തിലേക്ക് യാത്ര തിരിക്കും. ഋഷികേശിലെ ബാബ ഗുഹയിൽ പോയി ധ്യാനിക്കും. ക്രിയായോഗം പരിശീലിക്കും. ഹിമാലയത്തെ കുറിച്ചു ചോദിച്ചാൽ തനിക്ക് ഒരിക്കലും മടുക്കാത്ത സ്ഥലമെന്നാണു രജനിയുടെ മറുപടി. എന്റെ ബാബാജിയുടെ പവർ എനിക്ക് അറിയാം. എന്റെ വിശ്വാസമാണ് എന്റെ രക്ഷയും വിജയവും. നല്ലവൻ ഉറപ്പായും വിജയിക്കും. കുറച്ച് സമയമെടുക്കും, അത്രയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. ഇടയ്ക്കു വെച്ച് ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയപ്പോൾ അദ്ദേഹത്തിന്റെ മടങ്ങി വരവിനായി സ്വന്തം ജീവൻ തന്നെ ബലിയർപ്പിച്ച ആരാധകരുണ്ട്. തന്റെ മാനറിസങ്ങൾ വഴി ആരാധകരെ ആനന്ദപുളകിതരാക്കുന്ന രജനി, ചെറു ചിരിയിൽ പോലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.


രജനികാന്തെന്ന നടന്റെ കരിയർ കെട്ടിപ്പടുക്കുന്നതിൽ ഏറെ സഹായിച്ച ഒരാളാണ് നിമ്മി. കണ്ടക്ടർ ആയി ജോലി ചെയ്തിരുന്ന കാലത്തെ രജനിയുടെ കാമുകി. നിർമ്മല എന്ന നിമ്മിയെ ബസിൽ വെച്ചാണ് പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. ഒരിക്കൽ രജനിയുടെ നാടകം കാണാൻ നിമ്മിയെയും വിളിച്ചു. എംബിബിഎസ് വിദ്യാർഥിനിയായ നിമ്മിയായിരുന്നു അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാൻ രജനിക്ക് അവസരം ഒരുക്കി കൊടുത്തത്. എന്നാൽ അതിനു ശേഷം അവർ തമ്മിൽ കണ്ടിട്ടില്ല. ആൾക്കൂട്ടത്തിൽ തന്റെ നിമ്മിക്ക് വേണ്ടി രജനി ഇന്നും തിരയാറുണ്ട്.

‘പുരട്ച്ചി തലൈവി’യെന്നറിയപ്പെടുന്ന തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ പോലും രജനികാന്തെന്ന നടനു മുന്നിൽ മുട്ടുമടക്കിയ സന്ദർഭം ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഏറ്റവും തിരക്കേറിയ വഴികളിൽ ഒന്നാണ് എം ജി രാധാകൃഷ്ണന്‍ റോഡ്. 1992ല്‍ ഈ റോഡില്‍ രജിനിയുടെ വണ്ടി ട്രാഫിക്ക് കരുക്കില്‍ പെട്ടു. അവിടെ നിന്നിരുന്ന ഒരു പൊലീസുകാരനോട് അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയായ ജയ ലളിതയുടെ വാഹനം കടന്നു പോകാന്‍ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് എന്നായിരുന്നു മറുപടി. മുഖ്യമന്ത്രി വരാന്‍ വൈകുകയാണെങ്കില്‍ വാഹനങ്ങള്‍ കടത്തി വിട്ടു കൂടെ എന്ന് രജനി ചോദിച്ചപ്പോൾ തനിക്ക് കിട്ടിയ നിര്‍ദേശം ഇങ്ങനെയാണെന്ന് ആയിരുന്നു പൊലീസുകാരന്റെ മറുപടി. ഇതേ തുടർന്ന് രജനി വണ്ടിയില്‍ നിന്നിറങ്ങി അടുത്തുള്ള പെട്ടികടയില്‍ ചെന്ന് ഒരു സിഗരറ്റ് വാങ്ങി സിനിമ സ്റ്റൈലില്‍ ചാരിനിന്ന് സിഗരറ്റ് വലിക്കാന്‍ തുടങ്ങി. സൂപ്പര്‍ താരത്തെ കണ്ട ആരാധകർ റോഡില്‍ തിങ്ങിനിറഞ്ഞു. ഇതോടെ ബ്ലോക്ക് കൂടുകയും ഒടുവിൽ മുഖ്യമന്ത്രി ജയ ലളിതയുടെ വാഹനം വന്നപ്പോള്‍ കടന്നുപോകാനാവാത്ത സ്ഥിതിയായി. ഒടുവില്‍ വാഹനം കടത്തിവിടാനാവില്ല എന്ന് പറഞ്ഞ അതേ പൊലീസുകാരന്‍ വന്ന് അദ്ദേഹത്തോട് സ്ഥലത്ത് നിന്നും പോകണമെന്ന് അപേക്ഷിച്ചു. എന്നാൽ മുഖ്യമന്ത്രി പോകാന്‍ കാത്തുനില്‍ക്കുകയാണ് എന്നായിരുന്നു നടന്റെ മറുപടി.

ബാംഗ്ലൂരിലെ ഹനുമന്ത് നഗറിൽ ജനിച്ച രജനിക്ക് ഏഴാം വയസ്സിൽ അമ്മയെ നഷ്ടമായി. അതോടെ സ്നേഹ വാത്സല്യങ്ങൾ നഷ്ടപ്പെട്ട കുഞ്ഞു ശിവാജിയുടെ ജീവിതം ദുസ്സഹമായിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി പിതാവിന്റെ വാക്ക് ധിക്കരിച്ച് സിനിമയിൽ കയറിക്കൂടാനായി മദ്രാസിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എന്നാൽ ആഗ്രഹം സഫലീകരിക്കാൻ കഴിയാതെ വന്നതോടെ തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അനിയനെ നേർവഴിക്ക് നടത്താനുള്ള ശ്രമമെന്നോണം സഹോദരനായ സത്യനാരായണ റാവു കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി തരപ്പെടുത്തി കൊടുത്തു. ജോലിക്കിടയിലും അഭിനയമോഹം കൈവിടാത്ത ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുകയും ചെയ്തു. താൻ ആദ്യമായി മുഖം കാണിച്ച സിനിമയുടെ സംവിധായകൻ തന്നെയാണ് ശിവാജി റാവു എന്നത് മാറ്റി രജനികാന്ത് എന്ന പേര് നൽകിയത്. അമിതാഭ് ബച്ചന്റെ റീമേക്ക് ചിത്രങ്ങളിൽ മിക്കപ്പോഴും നായകൻ രജനി തന്നെയായിരുന്നു. പിന്നീട് അങ്ങോട്ട് ഒന്നിന് പിറകെ ഒന്നായി ബോക്സ് ഓഫീസിൽ തരംഗമായി മാറി കൊണ്ടൊരിക്കുകയായിരുന്നു ഓരോ രജനി ചിത്രവും. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം, മന്നൻ, മുത്തു, ബാഷ, പടയപ്പ, ബാബാ, ശിവാജി ദ ബോസ്, ചന്ദ്രമുഖി, എന്തിരൻ, കബാലി തുടങ്ങി ഒടുവിൽ നെൽസൺ സംവിധാനം ചെയ്ത ജയിലർ വരെ 180 ഓളം സിനിമകളിൽ രജനികാന്ത് എന്ന ഇതിഹാസം നിറഞ്ഞാടി. തമിഴിന് പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലും രജനി അഭിനയിച്ചു തകർത്തു.

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻമാരിൽ ഒരാൾ. ഇതുവരെ ഒരു പരസ്യചിത്രത്തിൽ പോലും അഭിനയിക്കാത്ത സൂപ്പർ സ്റ്റാർ, എന്തിനേറെ ജപ്പാനിൽ ആദ്യമായി ആരാധകവൃന്ദത്തെ ഉണ്ടാക്കിയ ഇന്ത്യൻ നടനാണ് അദ്ദേഹം. ‘അദ്ഭുത നടൻ’ എന്നാണു ജപ്പാൻകാർ രജനിയെ വിശേഷിപ്പിക്കുന്നത്. രജനിയുടെ ‘മുത്തു’ എന്ന ചിത്രം 200ലധികം ദിവസമാണു ജപ്പാനിൽ ഓടിയത്. അണിയറയിൽ സൂപ്പർ സ്റ്റാറിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. യുവ സംവിധായകരെല്ലാം രജനിയോടൊപ്പം സിനിമ ചെയ്യാനുള്ള മത്സരത്തിലാണ്. 67-ാമത് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരമടക്കം നിരവധി പുരസ്‍കാരങ്ങൾ നേടിയ അദ്ദേഹം ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയിലും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയിലും ഇടംനേടി. അഭ്രപാളികളിൽ നിറഞ്ഞാടാൻ രജനികാന്ത് എന്ന ഇതിഹാസത്തിന് ഇനിയും ചിത്രങ്ങൾ ബാക്കി.

Also Read: ശിവനും ശക്തിയും ചേര്‍ന്നാല്‍ മാസെടാ…പിണക്കം തീര്‍ത്ത് നടന്‍ വിജയ്‌യും അച്ഛനും

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img