പത്തനംതിട്ട: ഒന്നിനുപിറകെ ഒന്നായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഗണേഷ് കുമാര്‍. എസ്എന്‍ഡിപിയോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഗണേഷിനെതിരെ വാക്ശരങ്ങള്‍ തൊടുത്തത്. അച്ഛനെയും സഹോദരിയെയും ചതിച്ചവനാണ് ഗണേഷ് കുമാര്‍. അത്തരമൊരാളെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കും. ജനാധിപത്യത്തെ വ്യഭിചരിക്കുന്നയാള്‍ക്ക് മന്ത്രിസഭയില്‍ ഇരിക്കാന്‍ പോലും യോഗ്യതയില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഡ്വ.ഫെനി നടത്തിയ വാര്‍ത്താസമ്മേളനം രാഷ്ട്രീയകേരളത്തില്‍ ഇതിനോടകം പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് വെള്ളാപ്പള്ളിയുടെ തുറന്നുപറച്ചില്‍.
ഫെനി ബാലകൃഷ്ണന്‍ പറയുന്നതെല്ലാം കള്ളക്കഥകളാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആരുടെയും പേരു ചേര്‍ക്കാനോ ഒഴിവാക്കാനോ താന്‍ ഇടപെട്ടിട്ടില്ല എന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം സോളാര്‍ കേസിലെ ഗൂഡാലോചന അന്വേഷിച്ചാല്‍ കൂടുതലും കുടുങ്ങുന്നത് കോണ്‍ഗ്രസുകാരെന്ന് വെള്ളാപ്പള്ളിയുടെ ഭാഷ്യം. അപ്പോള്‍ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരം പോലെ മറുകണ്ടം ചാടുന്ന തിരുവഞ്ചൂര്‍ അധികാരത്തിന് വേണ്ടി കാണിച്ച തറവേലയാണ് സോളര്‍ കേസ്.
Also Read:ജയസൂര്യയുടെ പുതിയ തിരക്കഥയും പൊട്ടി പോയി; നടനെതിരെ സഭയിൽ കൃഷിമന്ത്രി