പെന്‍സില്‍വാനിയ: ആശങ്കകള്‍ക്ക് അറുതിവരുത്തി കുറ്റവാളി വീണ്ടും അഴിക്കുള്ളില്‍. നിമിത്തമായതാകട്ടെ, യോഡയും. വനിതാ സുഹൃത്തിനെ ക്രൂരമായി കൊലചെയ്ത ഡാനിയേലോ കാവല്‍കാന്റേയാണ് ജയില്‍ചാടിയത്. മല കയറാനുള്ള പരിശീലനം നേടിയ സമയത്ത് ലഭിച്ച ടെക്‌നികുകളുടെ സഹായത്തോടെയായിരുന്നു പ്രതിയുടെ രക്ഷപ്പെടല്‍. ഉടന്‍ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ വന്‍ മരങ്ങള്‍ നിറഞ്ഞ മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം സാധ്യമാകാതെ വന്നതോടെ യോഡ എന്ന പോലീസ് നായ രംഗത്തെത്തി.
ജയിലില്‍ നിന്ന് മുപ്പത് മൈലുകള്‍ അകലെയുള്ള സൌത്ത് കോവെന്റ്രി ടൗണിന് സമീപത്തെ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. മരത്തിന് പിന്നില്‍ ഒളിച്ച ഡാനിയേലോയെ കണ്ടപാടെ യോഡ ചാടിവീണ് കടിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് വീണ തടവുകാരനെ പൊലീസ് നിഷ്പ്രയാസം വരുതിയിലാക്കി. രക്ഷപ്പെടുന്നതിനിടയില്‍ സമീപത്തെ വീട്ടില്‍ നിന്ന് അടിച്ച് മാറ്റിയ തോക്ക് കയ്യിലുണ്ടായിരുന്നെങ്കിലും യോഡയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഡാനിയേലോ പതറി.
അതിര്‍ത്തി പട്രോള്‍ ടീമിലാണ് ബെല്‍ജിയന്‍ മലിനോയിസ് ഇനത്തിലുള്ള നാല് വയസുകാരി യോഡയുടെ സേവനം. തടവുകാരനെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കയായിരുന്നു.
ഈ വര്‍ഷം പെന്‍സില്‍വാനിയയില്‍ നിന്നും രക്ഷപ്പെടുന്ന രണ്ടാമത്തെ ആളാണ് ഡാനിയേലോ. ആദ്യം ഒരാള്‍ രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവികളുടെ നിരീക്ഷണം ജയിലില്‍ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ റേസര്‍ വയര്‍ ഉപയോഗിച്ച് മതിലില്‍ വേലി തീര്‍ത്തിരുന്നെങ്കിലും ഇതിനെ നിഷ്പ്രഭമാക്കിയായിരുന്നു ഡാനിയേലോയുടെ ജയില്‍ ചാട്ടം.