തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സും പോലീസും
തൃശ്ശൂർ: തൃശ്ശൂരിൽ ആൾത്താമസമുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.
പട്ടാമ്പി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്പാണ് വീടുവിട്ടിറങ്ങിയത്. രാവിലെ ഏകദേശം 11.30ഓടെയാണ് ഇയാൾ കെട്ടിടത്തിന്റെ മുകളിലേക്ക് കയറിയത്. തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ മുകളിൽ നിന്നു ഇയാൾ ഓടുകളും ഗ്ലാസ് കഷണങ്ങളും എടുത്ത് താഴേക്ക് എറിഞ്ഞു. നാട്ടുകാരും പോലീസും അനുനയശ്രമം നടത്തിയെങ്കിലും ഇയാൾ വഴങ്ങാതെ തുടർന്നു.
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി വലയിട്ട് പിടിക്കാനുള്ള ആദ്യ ശ്രമം നടത്തിയെങ്കിലും യുവാവ് വഴുതി മാറി. പിന്നീട്, ശ്രദ്ധ തിരിച്ച് ഉച്ചയ്ക്ക് രണ്ടരയോടെ യുവാവിനെ പിടികൂടി സുരക്ഷിതമായി താഴെയിറക്കി.
ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന ആളാണ് ഇയാൾ എന്ന് പ്രാഥമിക വിവരം. തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
‘ജീവിക്കാൻ മന്ത്രിയുടെ ഉറപ്പ് വേണം’: പാലായിൽ വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്
വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കട്ടച്ചിറയിൽ കൂടംകുളം വൈദ്യുതി ലൈനിന്റെ ടവറിലാണ് യുവാവ് കയറി നിലയുറപ്പിച്ചിരിക്കുന്നത്.
ഈരാറ്റുപേട്ട അമ്പാറ നിരപ്പിൽ പ്രദീപ് ആണ് ടവറിനു മുകളിൽ കയറിയിരിക്കുന്നത്. ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകൾ മോഷണം പോയെന്നും മക്കൾ ചൈൽഡ് ലൈനിൽ ആണെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പ് വേണമെന്ന് ആണ് ആവശ്യം.
ഇതിനുമുമ്പും ഇയാൾ പാലായിൽ വൈദ്യുതി ടവറിൽ കയറി ഭീഷണി മുഴക്കിയിരുന്നു. പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും പാലായിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ളവരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ: 1056, 0471-2552056)
Summary:
In Thrissur, a young man climbed to the top of a residential building and threatened to commit suicide. The Fire Force and Police jointly intervened and successfully rescued him, preventing a tragedy.