web analytics

ഡൽഹി മുഖ്യമന്ത്രിയുടെ ‘Z കാറ്റഗറി’ സുരക്ഷ പിൻവലിച്ച് കേന്ദ്രം

ഡൽഹി മുഖ്യമന്ത്രിയുടെ ‘Z കാറ്റഗറി’ സുരക്ഷ പിൻവലിച്ച് കേന്ദ്രം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയ Z കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഗു​ജ​റാ​ത്ത് രാ​ജ്കോ​ട്ട് സ്വ​ദേ​ശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിയുകയായിരുന്നു.

മുഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കാ​റു​ള്ള ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ​രാ​തി ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇയാൾ എത്തിയത്. രേഖ ഗുപ്ത പ​രാ​തി കേ​ൾ​ക്കു​ന്ന​തി​നി​ടെ, ഇയാൾ മു​ന്നോ​ട്ടു​വ​ന്ന് പേ​പ്പ​ർ ന​ൽ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

ഇ​തി​ന് പി​ന്നാ​ലെ​ മു​ഖ​ത്ത​ടി​ക്കുകയും മു​ടി​യി​ൽ വ​ലിക്കുകയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ക്ക് നേ​രി​യ പ​രു​ക്കേ​റ്റ രേ​ഖ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയും ചെയ്തിരുന്നു.

സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തിയ അക്രമിയെ ഡ​ൽ​ഹി ​പൊ​ലീ​സി​ന് കൈ​മാ​റിയിരുന്നു. തെ​രു​വു​നാ​യ് വി​ഷ​യ​ത്തി​ൽ അ​ടു​ത്തി​ടെ സു​പ്രീം​കോ​ട​തി വി​ധി മൃ​ഗ​സ്നേ​ഹി​യാ​യ പ്ര​തി​യെ അസ്വസ്ഥനാക്കി​യി​രു​ന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

Summary: central government has withdrawn the Z-category security provided to Delhi Chief Minister Rekha Gupta. The CRPF protection was earlier granted after an attack at her Civil Lines residence during a public outreach program.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img