web analytics

‘എന്താണ് സംഭവിക്കുക എന്നറിയാൻ ആകാംക്ഷ’; റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വെച്ച വിദ്യാ‌ർത്ഥികൾ പിടിയിൽ

‘എന്താണ് സംഭവിക്കുക എന്നറിയാൻ ആകാംക്ഷ’; റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വെച്ച വിദ്യാ‌ർത്ഥികൾ പിടിയിൽ

കണ്ണൂർ: റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വച്ച സ്കൂൾ വിദ്യാ‌ർത്ഥിളെ പിടികൂടി ആർ.പി.എഫ്. പ്ലസ് വൺ,​ പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേരെയാണ് പിടികൂടിയത്.

സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർത്ഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ പന്നേൻപാറക്കടുത്തായി ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.

വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിൽ കരിങ്കൽ ചീളുകൾ സ്ഥാപിക്കുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ട്രെയിൻ ഇതിന് മുകളിലൂടെ കടന്നുപോവുകയും ചെയ്തിരുന്നു. തുടർന്ന് ലോക്കോ പൈലറ്റ് ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു.

പിന്നാലെ ആർ.പി.എഫ് സംഭവ സ്ഥലത്തെത്തിയപ്പോൾ പാളത്തിന്റെ പരിസരത്തായി വിദ്യാർഥികൾ നിന്നിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥികൾ കുറ്റസമ്മതം നടത്തി.

ട്രാക്കിൽ കല്ലുകൾ വച്ച് മാറി നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംഷയെത്തുടർന്ന് ചെയ്തതാണെന്നുമാണ് വിദ്യാ‌ർത്ഥികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

തുടർന്ന് സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ വിദ്യാ‌ർത്ഥികളെ ബോധ്യപ്പെടുത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകായും ചെയ്തു.

കഴിഞ്ഞ ജൂലായ് 12നും സമാന രീതിയിൽ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിൽ റെയിൽപാളത്തിൽ കല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

Summary: RPF caught five higher secondary students for placing stones on a railway track. A case was registered, and the students were later released after their parents were called in. Authorities warn of the dangers such acts pose to train safety.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img