web analytics

സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ; ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടറും

സെർജിയോ ഗോറിനെ ഇന്ത്യയിലേക്കുള്ള അമേരിക്കൻ അംബാസഡറായി നിയമിച്ചു. കൂടാതെ, ദക്ഷിണ-മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും അദ്ദേഹം പ്രവർത്തിക്കും.

ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടറുമായ ഗോർ, നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറാണ്. സ്ഥാനപതിയായുള്ള ചുമതലയേൽക്കുന്നതുവരെ അദ്ദേഹം അതേ പദവിയിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഗോർ തന്റെ “പ്രിയ സുഹൃത്തും ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളുമാണ്” എന്ന് ട്രംപ് വിശേഷിപ്പിച്ചു. “സെർജിയോയും സംഘവും റെക്കോർഡ് സമയത്തിനുള്ളിൽ സർക്കാർ വകുപ്പുകളിലുടനീളം ഏകദേശം 40,000 ദേശസ്നേഹികളെ നിയമിച്ചു. ഇന്ന്, നമ്മുടെ വകുപ്പുകളും ഏജൻസികളും 95 ശതമാനത്തിലധികം അമേരിക്ക ഫസ്റ്റ് ദേശസ്നേഹികളാൽ നിറഞ്ഞിരിക്കുന്നു,” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക നികുതിയും, അതിന് മറുപടിയായി 25 ശതമാനം പ്രതികാര തീരുവയും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഗോറിന്റെ നിയമനം പ്രത്യേക പ്രാധാന്യം നേടുന്നത്.

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് അപകടം; 5 പേർ മരിച്ചു. 30 പേർക്ക് പരിക്ക്

യു.എസ്.യിലെ ബഫലോ നഗരത്തിന് സമീപം പെംബ്രോക്കിൽ നടന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽ 5 പേർ മരണപ്പെട്ടു, 30 പേർക്ക് പരുക്കേറ്റു.നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന ഇന്ത്യക്കാരുള്‍പ്പെടെ 54 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.

ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ബസിലുണ്ടായിരുന്നു. മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അമിത വേഗത മൂലം നിയന്ത്രണം വിട്ട ബസ് റോഡിന്റെ വശത്തേക്ക് മറിഞ്ഞുവീണതാണ് അപകടകാരണം. ചിലർ ബസിൽ നിന്നു പുറത്തേക്ക് തെറിച്ചുവീണതായും റിപ്പോർട്ടുണ്ട്. സംഭവ സ്ഥലത്തുതന്നെ 5 പേർ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിലരുടെ പരുക്ക് ഗുരുതരമാണെന്നും ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും അറിയുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

വഞ്ചനാ കേസില്‍ ഡൊണാള്‍ഡ്‌ ട്രംപിന് ആശ്വാസം; 454 മില്യണ്‍ ഡോളറിന്റെ റദ്ദാക്കി കോടതി; ‘സമ്പൂര്‍ണവിജയം’ എന്ന് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വഞ്ചനാ കേസിൽ കീഴ്ക്കോടതി ചുമത്തിയ 454 മില്യൺ ഡോളർ പിഴ അപ്പീൽ കോടതി റദ്ദാക്കി. അഞ്ചംഗ ബെഞ്ചായിരുന്നു ഈ വിധി പുറപ്പെടുവിച്ചത്.

പൗരന്മാർക്ക് സർക്കാർ അമിതമായ ശിക്ഷകൾ ചുമത്തുന്നത് വിലക്കുന്നതായി ഭരണഘടനയിലെ എട്ടാം ഭേദഗതിയിൽ വ്യക്തമാക്കിയിരിക്കുന്നതിനെയാണ് കോടതി വിധിയിൽ പരാമർശിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോർക്ക് കോടതി ട്രംപിനെയും ട്രംപ് ഓർഗനൈസേഷനെയും വഞ്ചനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തിയത്. ഈ വിജയത്തെ “സമ്പൂർണ വിജയം” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

കുറ്റം നടന്നിട്ടുണ്ടെങ്കിലും ചുമത്തിയ പിഴ അനാവശ്യമായും അമിതമായുമാണെന്ന് അപ്പീൽ കോടതി വിധിയിൽ വ്യക്തമാക്കി. ഇതിനെതിരെ റിവ്യൂ ഹർജി നൽകുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

ഇൻഷുറൻസ് കമ്പനികളെയും ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ച് നേട്ടങ്ങൾ നേടുന്നതിനായി ട്രംപ് തന്റെ സാമ്പത്തിക ശേഷി കൃത്രിമമായി ഉയർത്തിക്കാട്ടിയെന്നാണ് കേസ്.

2024 ഫെബ്രുവരിയിൽ കീഴ്ക്കോടതി ആദ്യം 355 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. പിഴ അടയ്ക്കാൻ ട്രംപ് തയ്യാറാകാതിരുന്നതിനാൽ പലിശയോടൊപ്പം അത് 454 മില്യൺ ഡോളറായി ഉയർന്നു.

എന്നാൽ, ട്രംപ് മേൽക്കോടതിയെ സമീപിച്ചതോടെ ഇപ്പോഴത്തെ വിധി അദ്ദേഹത്തിന് അനുകൂലമായി മാറി.

Summary:
Sergio Gor has been appointed as the new U.S. Ambassador to India. In addition, he will also serve as the U.S. President’s Special Envoy for the South and Central Asian region.



spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട് പാടുന്ന ഡോക്ടറുടെ കഥ

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട്...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ അതിസുരക്ഷാ കസ്റ്റഡിയിൽ

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ...

ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം സാക്ഷി

ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

Related Articles

Popular Categories

spot_imgspot_img