web analytics

സഞ്ചാരികൾ ഇരമ്പിയെത്തിയപ്പോൾ മഴയും ഇരമ്പി; മൂന്നാറിൽ നേട്ടമില്ലാതെ വിനോദ സഞ്ചാരമേഖല

സഞ്ചാരികൾ ഇരമ്പിയെത്തിയപ്പോൾ മഴയും ഇരമ്പി ; മൂന്നാറിൽ നേട്ടമില്ലാതെ വിനോദ സഞ്ചാരമേഖല

മൂന്നാർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുന്നാറിലേക്കൊഴുകിയെത്തിയത് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ.

എന്നാൽ തുടർച്ചയായി പെയ്ത കനത്തമഴ മേഖലയ്ക്കു് തിരിച്ചടിയായി. ഏറെ നാളത്തെ ആലസ്യത്തിനുശേഷം വ്യാഴാഴ്ചയോടെയാണ് വിനോദസഞ്ചാരമേഖല ഉണർന്നത്.

കേരളത്തിനകത്തും പുറത്തുനി ന്നുമായി ആയിരങ്ങളാണ് പ്രദേശത്തെത്തിയത്. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവുമധികം സഞ്ചാരികളെത്തിയത്.

റിസോർ ട്ടുകളിലെ മുറികൾ നേരത്തേ തന്നെ പൂർണമായും ബുക്കുചെ യ്യപ്പെട്ടിരുന്നു. എന്നാൽ മറ്റുമേ ഖലകൾക്ക് പ്രതീക്ഷിച്ച നേട്ടമു ണ്ടാക്കാനായില്ല.

വെള്ളി, ശനി, ഞായർ ദി വസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴ വിനോ ദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി. മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ ദിവസേന ശരാശരി 1600 പേർ മാ ത്രമാണ് സന്ദർശനം നടത്തിയത്.

ഹൈഡൽ ടൂറിസത്തിന് കീഴിലുള്ള മാട്ടുപ്പട്ടി ബോട്ടിങ് സെൻ്റ റിൽ 1550 പേരും പഴയമൂന്നാർ ഹൈഡൽ പാർക്കിൽ 600 പേരു മാണ് ദിവസേന സന്ദർശനം നടത്തിയത്. കനത്ത മഴയും ഗതാഗ തക്കുരുക്കും മൂലം പ്രതീക്ഷിച്ചതി ന്റെ നാലിലൊന്ന് സന്ദർശകർ മാത്രമാണ് കേന്ദ്രങ്ങളിലെത്തിയത്.

മഴ ശക്തമായി തുടർന്നതോടെ ടൗണിലെ കച്ചവടക്കാർക്കും വ്യാപാരമില്ലാതായി. ദേവികു ളം ഗ്യാപ്പ് റോഡിലെ ഗതാഗത നിരോധനവും തിരിച്ചടിയായി.

മൂന്ന് മാസത്തിനുശേഷം മു മൂന്നാറിൽ വിനോദസഞ്ചാരികളു ടെ തിരക്കേറിയെങ്കിലും പ്രതിക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെ ന്നാണ് ടൗണിലെ വ്യാപാരികൾ പറയുന്നത്.

അവധി ദിവസങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് മൂന്നാർ മേഖലയിൽ അനുഭവപ്പെട്ടത്. ആനച്ചാൽ മുതൽ മൂന്നാർ വരെ യുള്ള 15 കിലോമീറ്റർ യാത്ര ചെയ്യാൻ പലപ്പോഴും നാലുമണിക്കൂർ വരെ വേണ്ടിവന്നു.

കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ പുനർനിർമാണം പള്ളിവാസൽ, ഹെഡ് വർക്ക്സ് ജങ്ഷൻ എന്നിവിടങ്ങളിലെഗ താഗതക്കുരുക്കിന് കാരണമായി.

വിനോദസഞ്ചാരികൾ ഏറ്റവു മധികം യാത്രചെയ്യുന്ന മൂന്നാർ -രാജമല, മൂന്നാർ-ടോപ്പ്സ്റ്റേ ഷൻ റോഡുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി.

ഗതാഗതക്കുരുക്ക് രൂക്ഷമായ തോടെ മാട്ടുപ്പട്ടിയിലേക്ക് പോയ പലരും പാതിവഴിയിൽ യാത്ര മതിയാക്കി. രാവിലെ തുടങ്ങിയ കുരുക്ക് രാത്രി 10 വരെ നീണ്ടു നിന്നു. പാർക്കിങ് സൗകര്യം ഏർപ്പെടുത്താത്തതും വീതികുറഞ്ഞ റോഡുമാണ് മൂന്നാറിലെ ഗതാഗ തക്കുരുക്കിന് കാരണമായത്.

മൂന്നാറിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി; നാല് ജഡം കണ്ടെത്തി

കട്ടപ്പന: ഇരുനൂറോളം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ കല്ലാർ മാലിന്യ പ്ലാൻ്റിൽ പൊലീസ് ഇന്ന് ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി.

നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിൽ പറയുന്നത്. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് നടപടി ഊർജിതമാക്കിയത്.

മൂന്നാറിൽ തെരുവുനായ നിരവധി തവണ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

ഈ നായകളെ പിടികൂടി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനായി ആനിമൽ റസ്‌ക്യൂ ടീം എത്തിയപ്പോൾ ടൗണിൽ എവിടെയും തെരുവ് നായ്ക്കളെ കാണാനില്ലായിരുന്നു. ഇതോടെയാണ് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു.

ഇതിനിടെയാണ് ഇരുന്നൂറോളം നായകളെ കൊന്നു കുഴിച്ചുമൂടി എന്ന യാഥാർത്ഥ്യം പുറംലോകമറിയുന്നത്. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്.

പഞ്ചായത്ത് അധികൃതരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. എന്നാൽ പഞ്ചായത്ത് അധികൃതർ പരാതി നിഷേധിച്ച് രംഗത്തെത്തി. പൊലീസ് അന്വേഷിക്കട്ടെ എന്നായിരുന്നു പ്രതികരണം.

Summary:
Thousands of tourists flocked to Munnar during the Independence Day celebrations. However, the continuous heavy rainfall in the region turned into a setback for both visitors and the local tourism sector.



spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img