web analytics

ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസ്

ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസ്

കൊച്ചി: ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്ത് പോലീസ്. ജിന്‍റോ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെന്‍ററിലാണ് മോഷണം നടന്നത്.

വിലപ്പെട്ട രേഖകളും 10000 രൂപയും മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. ജിന്‍റോ ജിമ്മിൽ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

ജിന്റോ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോ​ഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പാലാരിവട്ടം പോലീസാണ് ജിന്റോക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഇന്ന് പുലർച്ചെ 1.50ന് ആണ് വെണ്ണലയിലുള്ള സ്ഥാപനത്തിൽ ജിന്റോ കയറിയത്. അതേസമയം റിയാലിറ്റി ഷോ താരമായ ജിന്റോയ്ക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്.

മുൻപ് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ജിന്റോയെ എക്സൈസ് ചോദ്യം ചെയ്തിരുന്നു.

കഞ്ചാവ് കേസിൽ പിടിയിലായ തസ്‍ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്തത്.

എന്നാൽ തസ്‍ലിമയെ അറിയാമെന്നും പിതാവ് മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചപ്പോൾ കൊടുത്തുവെന്നും മറ്റു ബന്ധങ്ങളില്ല എന്നുമായിരുന്നു ജിന്റോയുടെ വാദം.

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം. പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയിൽ ആണ് മോഷണം നടന്നത്.

ഇവിടെ സൂക്ഷിച്ചിരുന്ന നാലു ലക്ഷം രൂപയാണ് നഷ്ടമായത്.

ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ അറിയിച്ചു. തടവുകാര്‍ ഉള്‍പ്പെടെ ഈ കഫേയിൽ ജോലി ചെയ്യുന്നുണ്ട്.

ഈ സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം.

പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് വരുന്ന റോഡിന്‍റെ അരികിലായാണ് ഈ കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ഭക്ഷണശാലക്ക് പുറകിലായുള്ള മറ്റൊരു മുറിയുമുണ്ട്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോല്‍ ഒരു സ്ഥലത്ത് വെച്ചിരുന്നു.

ഈ താക്കോലെടുത്ത ശേഷം പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്.

താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Summary: Bigg Boss fame Jinto has been booked in a theft case by the Kerala police. The incident took place at a bodybuilding center leased to Jinto, where valuables and ₹10,000 cash were allegedly stolen.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങെ’...

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ അതിസുരക്ഷാ കസ്റ്റഡിയിൽ

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ...

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ...

ജൂസ് കൊടുത്ത് മയക്കിയശേഷം ‌ ബലാൽസംഗം ചെയ്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി

മയക്കിയശേഷം ‌ബലാൽസംഗം ചെയ്ത് മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി കോട്ടയം...

Related Articles

Popular Categories

spot_imgspot_img