സിനിമാലോകത്തെ പുത്തൻ വിശേഷമാണ് അറ്റ്‌ലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ ജവാൻ ‘ ..ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായാണ് ‘ജവാൻ മുന്നേറുന്നത്. ഇതോടെ തുടർച്ചയായി നാല് സിനിമകൾ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്‌ലി മാറി.ഇതിനു മുമ്പ് വിജയ്‌യെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത തെറി, മെർസൽ, ബിഗിൽ എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ നൂറ് കോടി കടന്നിരുന്നു.ഏറ്റവും വേഗത്തിൽ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാൻ മാറി. ഈ സന്തോഷത്തിനിടെ തന്റെ മകൻ മീറിന്റെ മുഖം അറ്റ്‌ലി വെളിപ്പെടുത്തി ..നടി പ്രിയയെ അറ്റ്‌ലി വിവാഹം കഴിച്ച് ദമ്പതികൾക്ക് അടുത്തിടെയാണ് ആൺകുട്ടി പിറന്നത് .. മകനോടൊപ്പം ചെലവഴിക്കാൻ ചെറിയ ഇടവേള എടുക്കാനാണ് ഇപ്പോൾ അറ്റ്‌ലി തീരുമാനിച്ചിരിക്കുന്നത് .കഴിഞ്ഞ ദിവസം രാത്രിയാണ് അറ്റ്‌ലി സോഷ്യൽ മീഡിയയിൽ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത് .. തന്റെ ചിത്രം ജവാൻ സിനിമ പോലെത്തന്നെ ആരാധകർ മകന്റെ ഫോട്ടോയും ഏറ്റെടുത്തു .ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്
ചിത്രം ആദ്യ ദിനം നൂറ് കോടിയിലധികം രൂപ ആഗോളതലത്തിൽ നേടിയിരുന്നു എന്ന വിവരം സംവിധായകൻ അറ്റ്ലീ പങ്കുവെച്ചിരുന്നു..നയൻതാര, വിജയ് സേതുപതി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോൺ, സഞ്ജയ് ദത്ത് എന്നിവർ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ‘ജവാൻ’ നിർമിച്ചിരിക്കുന്നത്.