മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍

പാ​റ​ത്തോ​ട്: മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ്, ജല പരിശോധനാ ലാബുകൾ സ്ഥാപിക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍. 

ഇ​ന്‍​ഫാം വെ​ളി​ച്ചി​യാ​നി കാ​ര്‍​ഷി​ക താ​ലൂ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​സ്ഥി​ര കാ​ര്‍​ഷി​ക വി​ക​സ​ന​ത്തി​ന് വി​ള​പ​രി​പാ​ല​ന​ത്തി​നെ​ക്കാ​ള്‍ ഉപരി മ​ണ്ണി​ന്‍റെ പരിപോഷണത്തിന് കർഷകർ മുൻതൂക്കം നൽകണം. 

മ​ണ്ണി​ന്‍റെ ഫ​ല​പൂ​യി​ഷ്ട​ത വ​ര്‍​ധി​പ്പി​ക്കാ​നാ​യി മ​ണ്ണി​ന്‍റെ പി​എ​ച്ച് ക്ര​മീ​ക​രി​ക്കു​ക​യും മ​ണ്ണി​ലെ സൂ​ക്ഷ്മ ജീ​വാ​ണു​ക്ക​ളു​ടെ സ​ഹ​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ക​യും മ​ണ്ണി​ന്‍റെ ഊ​ഷ്മാ​വ് ക്ര​മീ​ക​രി​ക്കു​ക​യും മ​ണ്ണി​ന്‍റെ നീർവാർച്ച നിയന്ത്രിച്ച് ഈർപ്പം ക്രമീക്കുകയും ചെയ്യണമെന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. 

യോ​ഗ​ത്തി​ല്‍ വെ​ളി​ച്ചി​യാ​നി താ​ലൂ​ക്ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. താ​ലൂ​ക്ക് ര​ക്ഷാ​ധി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​മൂ​ട്ടി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

ഇ​ന്‍​ഫാം ദേ​ശീ​യ ട്ര​ഷ​റ​ര്‍ ജെ​യ്‌​സ​ണ്‍ ചെം​ബ്ലാ​യി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ല സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി വാ​ര​ണ​ത്ത്, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം നെ​ല്‍​വി​ന്‍ സി. ​ജോ​യ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വ​ക്ക​ച്ച​ന്‍ അ​ട്ടാ​റ​മാ​ക്ക​ല്‍, കാ​ര്‍​ഷി​ക​ജി​ല്ല നോ​മി​നി ജോ​ബി താ​ന്നി​ക്കാ​പ്പാ​റ, ഇ​ന്‍​ഫാം മ​ഹി​ളാ​സ​മാ​ജ് താ​ലൂ​ക്ക്് പ്ര​സി​ഡ​ന്‍റ്റീ​ജാ തോ​മ​സ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മോ​ളി സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്റ് സോ​യി​ല്‍ കെ​മി​സ്റ്റ് എ​സ്. അ​ശ്വ​തി സെ​മി​നാ​ര്‍ ന​യി​ച്ചു.

മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ

IDUKKI: കാട്ടാനയാക്രമണം മൂലം വനാതിർത്തിയിലെ മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ ഇടുക്കി ഹൈറേഞ്ചിലെ കർഷകർ. ഉപ്പുതറ കൂപ്പുപാറയിൽ കഴിഞ്ഞ ദിവസം കാട്ടാന കൃഷി നശിപ്പിച്ചു.

പാറയിൽ ശോഭന, മുഖാലയിൽ ടോമി ജോസഫ്, മക്കപ്പുഴ എം.എസ് ബിജു , പറത്താനം പി.ആർ.വിജയൻ , മനയ്ക്ക പ്പറമ്പിൽ രോഹിണി എന്നിവരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്.

തെങ്ങ്, ഏലം, കുരുമുളക്, വാഴ തുടങ്ങിയവയാണ് നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ശോഭനയുടെ മുറ്റത്തിന് സമീപം നിന്ന തെങ്ങ് മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഇവർ ഉണർന്നത്.

താമസിയാതെ ആന അടുത്ത പറമ്പിലേയ്ക്ക് പോയെങ്കിലും നേരം ഓരോ പുരയിടത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. (മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ)

കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി കാട്ടാന കൃഷിനശിപ്പിച്ച കാക്കത്തോട്, മാക്കപ്പതാൽ പ്രദേശത്തിന് സമീപമാണ് കൂപ്പുപാറ.

ആറ് കിലോമീറ്റർ ദൂരം സൗരവേലി നിർമ്മാണം നടക്കുന്നതിന്റെ പരിധിയിലാണ് വെള്ളിയാഴ്ച പുലർച്ചെ കാട്ടാന കയറിയത്.

ബുധനാഴ്ച രാത്രിയിലും കാട്ടാന കയറി
ബുധനാഴ്ച രാത്രിയിലും ഈ പ്രദേശത്ത് കാട്ടാന കയറിയെങ്കിലും കാര്യമായ കൃഷി നാശം ഉണ്ടായില്ല. നിർമാണം പൂർത്തിയായ കാക്കത്തോട് പ്രദേശത്തെ സൗര വേലിയിൽ ഇപ്പോഴും വൈദ്യൂതി പ്രവഹിക്കുന്നില്ല.

വർധിച്ച് വരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിൽ വനം വകുപ്പ് അനാസ്ഥ തുടർന്നുവെന്നാണ് കർഷകരുടെ പരാതി.

ദിവസങ്ങൾക്ക് മുൻപ് ഇടുക്കി വനമേഖലയുടെ ഭാഗമായ കാഞ്ചിയാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന വനാതിർത്തി സമീപമുള്ള മുരിക്കാട്ടുകുടി തുളസിപ്പടി മേഖലയിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലായി ആനക്കൂട്ടം ഇറങ്ങി വ്യാപക നാശം വിതച്ചിരുന്നു.

തുളസിപ്പടി സ്വദേശികളായ കൂനാനി ജോണി, ഇരട്ട പ്ലാമൂട്ടിൽ രാജു, ആറ്റുച്ചാലിൽ ബി നോയി, ചക്കാലയ്ക്കൽ കുഞ്ഞുമോൻ, രാജൻ പുതുശേരിൽ, ജോണി പുതു പറമ്പിൽ എന്നിവരുടെ ഏലത്തോട്ടങ്ങളിലാണ് കാട്ടാനകൾ നാശം സൃഷ്ടിച്ചത്.

രാത്രി മുരിക്കാട്ടുകുടി ട്രഞ്ചിന് സമീപത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വെച്ചും ഓടിച്ച് വനാതിർത്തിയിലെ ചപ്പാത്ത് കടത്തി കാട്ടിലേയ്ക്ക് വിട്ടിരുന്നു.

എന്നാൽ ഈ ആനകൾ രാത്രി 11 ഓടെ സമീപത്തെ മറ്റൊരു മേഖലയായ തുളസിപ്പടിയിലേയ്ക്ക് കടന്നു. രണ്ട് പിടിയാനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ഇവ രാത്രി മുഴുവൻ ഈ പ്രദേശമാകെ കയറിയിറങ്ങി നാശം വിതച്ചു.

ഏലത്തോട്ടങ്ങളിൽ കടന്ന കാട്ടാനകൾ പ്ലാവിൽ നിന്നും ചക്കകൾ പറിച്ചു തിന്നും വാഴകൾ വ്യാപകമായി ഒടിച്ചു തിന്നും കൃഷിയിടമാകെ നശിപ്പിച്ചു.

പുലർച്ചെ നാലു മണിക്ക് ശേഷമാണ് കാട്ടാനകൾ തിരികെ വനത്തിലേയ്ക്ക് കയറി പോയത്.

ഇതോടെ കടം വാങ്ങിയും സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.

English Summary :

INFAM National Chairman Fr. Thomas Mattamundayil has urged the government to establish soil and water testing labs in every taluk to strengthen soil conservation and sustainable agriculture.

spot_imgspot_img
spot_imgspot_img

Latest news

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന്...

Other news

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍ ചാലോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം; രക്ഷകരായത് ജല അതോറിറ്റി ജീവനക്കാർ

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം;...

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം: ഡ്രൈവർ അറസ്റ്റിൽ

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം.: ഡ്രൈവർ അറസ്റ്റിൽ വിഴിഞ്ഞത്ത് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട...

Related Articles

Popular Categories

spot_imgspot_img