പാരിസ്: ഈ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരപ്പട്ടിക പുറത്തുവന്നപ്പോള്‍ രണ്ട് പേരുകളാണ് ശ്രദ്ധേയമായത്. ആദ്യത്തേയാള്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ?ഗോളടിയന്ത്രവും നോര്‍വെ താരവുമായ എര്‍ലിങ് ഹാളണ്ടാണ് രണ്ടാമന്‍. ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടന്നതും ഇരുവരുടെയും പേരുകള്‍ക്കാണ്. ലോകകപ്പ്, ഫ്രഞ്ച് ലീഗ് തുടങ്ങിയ വിജയങ്ങള്‍ മെസ്സിക്ക് സാധ്യത നല്‍കുന്നു. എന്നാല്‍ ഇത്തവണത്തെ ബലോന്‍ ദ് ഓര്‍ നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് എര്‍ലങ് ഹാളണ്ട്.
താന്‍ ചെറുപ്പം ആണെന്നും ഇനിയും അവസരങ്ങള്‍ വരുമെന്നും ഹാളണ്ട് ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ മെസ്സിയെ മറികടന്ന് ഇത്തവണ തന്നെ ബലോന്‍ ദ് ഓര്‍ നേടാന്‍ കഴിഞ്ഞേക്കുമെന്ന് ഹാളണ്ട് പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയിലെ മിന്നും പ്രകടനമാണ് ഹാളണ്ടിനെ പുരസ്‌കാര പട്ടികയില്‍ എത്തിച്ചത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി ഹാളണ്ട് 52 ഗോളുകള്‍ നേടി. പ്രീമിയര്‍ ലീ?ഗില്‍ 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ വലയിലെത്തിച്ച് റെക്കോര്‍ഡിട്ടു. ചാമ്പ്യന്‍സ് ലീ?ഗും പ്രീമിയര്‍ ലീ?ഗും എഫ്എ കപ്പും സ്വന്തമാക്കിയ സിറ്റിയുടെ ട്രബിള്‍ നേട്ടത്തില്‍ ഹാളണ്ടിന്റെ പ്രകടനം നിര്‍ണായകമായി.
ഖത്തറില്‍ അര്‍ജന്റീനയെ ജേതാക്കളാക്കിയ മെസ്സിയെ ഹാളണ്ട് മറികടക്കുമോ എന്ന് പുരസ്‌കാര രാവില്‍ മാത്രമെ അറിയാന്‍ കഴിയു. ഒക്ടോബര്‍ 30നാണ് ബലോന്‍ ദ് ഓര്‍ ജേതാവിനെ നിര്‍ണയിക്കുക. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, റയല്‍ വിട്ട് സൗദിയിലെത്തിയ കരീം ബെന്‍സീമ, ജൂലിയന്‍ അല്‍വാരസ്, കെവിന്‍ ഡി ബ്രൂയ്‌നെ, മുഹമ്മദ് സലാ, എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങി 30 താരങ്ങളാണ് ബലോന്‍ ദ് ഓറിനായി മത്സരിക്കുന്നത്. കരീം ബെന്‍സീമയാണ് നിലവിലത്തെ ബലോന്‍ ദ് ഓര്‍ ജേതാവ്.