പഞ്ഞമാസത്തിന് വിട, പൊന്നിൻ ചിങ്ങമെത്തി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ
തിരുവനന്തപുരം: പുതുവർഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങപുലരി പിറന്നു. പുതിയ പ്രതീക്ഷകളോടെയാണ് മലയാളികൾ ചിങ്ങം ഒന്നിലേക്ക് കാൽ വെക്കുന്നത്.
പഞ്ഞ മാസമായ കർക്കിടകത്തിൽ വറുതിയുടെ നാളുകളെ പറഞ്ഞ് അയച്ച് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ജനം.
കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ തന്നെ മലയാളികൾക്ക് ചിങ്ങം ഒന്ന് പുതുവർഷാരംഭം കൂടിയാണ്.
അതേസമയം ചിങ്ങപുലരിയിൽ ശബരിമല സന്നിധാനത്ത് വൻ ഭക്തജനതിരക്ക് ആണ് അനുഭവപ്പെടുന്നത്. മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പമ്പാ സ്നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വഴുതി വീഴുന്ന സാഹചര്യം ഉള്ളതിനാൽ പരമ്പരാഗത പാതയ്ക്ക് പകരം സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് തീർഥാടകരെ മലകയറാൻ അനുവദിക്കുന്നത്. ശബരിമല കീഴ്ശാന്തിമാരുടെയും പമ്പാ മേൽശാന്തിയുടെയും നറുക്കെടുപ്പും ഇന്ന് നടക്കും.
ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. സമ്പല്‍ സമൃദ്ധിയുടെ ചിങ്ങത്തില്‍ എല്ലാ ദുരിതവും അവസാനിച്ച് നല്ല നാളുകള്‍ വരുമെന്ന വിശ്വാസത്തിലാണ് ഒരോ കര്‍ഷകനും.
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും…നാളെ ചിങ്ങം 1; ഗുരുവായൂരിൽ 160 വിവാഹങ്ങൾ
ഗുരുവായൂർ: ചിങ്ങ മാസം ഒന്നാം തീയതിയായ നാളെ ഗുരുവായൂരിൽ 160 വിവാഹങ്ങൾ. ചിങ്ങമാസത്തിൽ മാത്രം ഇതുവരെ ബുക്ക് ചെയ്തത് 1531 വിവാഹങ്ങൾ ആണ്.
ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 15 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ 5 മണ്ഡപങ്ങളിലായി നടക്കുന്ന വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ.
ഈ മാസം 31നാണ് ഏറ്റവും അധികം വിവാഹം ബുക്ക് ചെയ്തിരിക്കുന്നത്. 190 വിവാഹങ്ങളാണ് അന്നേദിവസം നടക്കുക.
ഒന്നാം ഓണ ദിനമായ സെപ്റ്റംബർ നാലിന് 87 വിവാഹങ്ങളുണ്ട്. തിരുവോണ ദിവസം 5 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കർക്കിടകം കഴിയുന്നതോടെയാണ് ഗുരുവായൂരിൽ വിവാഹ സീസൺ ആരംഭിക്കുന്നത്.
ക്ഷേത്രത്തിലെ ഇല്ലംനിറ, തൃപുത്തിരി, ഉത്രാടക്കാഴ്ച, തിരുവോണ സദ്യ, അഷ്ടമി രോഹിണി ആഘോഷങ്ങൾ ഈ മാസം ആണ് നടക്കുന്നത്.
ഈ ദിവസങ്ങളിൽ ദർശനത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരും. വേഗത്തിൽ ദർശനത്തിനായുള്ള ആയിരം രൂപയുടെ നെയ്യ് വിളക്ക് വാങ്ങാനും തിരക്കുണ്ടാകും.
ചോറൂണുകൾ, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ചിങ്ങമാസത്തിൽ കൂടുതലായിരിക്കും. ക്ഷത്രത്തിൽ പുലർച്ചെ മുതൽ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.
Summary: With the dawn of Chingam 1, the Malayalam New Year begins, bringing new hopes and joy. As the hardships of Karkidakam end, people across Kerala step into a season of prosperity, preparing to welcome the grand festival of Onam.