വയോധികയെ പീഡിപ്പിച്ചു; 24 കാരൻ പിടിയിൽ
കൊല്ലം: കൊല്ലത്ത് വയോധികയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 65 കാരിയാണ് അതിക്രമത്തിന് ഇരയായത്.
മീയ്യണ്ണൂര്‍ സ്വദേശി അനൂജാണ്(24) പിടിയിലായത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ലഹരിക്ക് അടിമയായ പ്രതി വിജനമായ വഴിയിൽ വച്ച് വയോധികയെ പിന്തുടർന്നു. തുടർന്ന് വയോധികയെ കടന്നുപിടിച്ച പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും 65 കാരി പോലീസിൽ നൽകിയ മൊഴിയിൽ ഉണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു കണ്ണനല്ലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് അനൂജിനെ പിടികൂടിയത്.
പഞ്ചായത്ത് മുക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ വൈകിട്ട് കണ്ടെത്തി ആണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.