മരണം ഉറപ്പാക്കുന്ന നിപാ വൈറസ് വീണ്ടും കേരളത്തിൽ ? എന്താണ് നിപ വൈറസ് ?എങ്ങനെ തടയാം ?

തിരുവനന്തപുരം: വവ്വാലുകളിൽ കാണുന്ന വൈറസാണ് നിപ. വളരെ അപൂർവ്വമായി മനുഷ്യരിലേയ്ക്ക് പടർന്ന് രോ​ഗ കാരണമാകുന്നു. മനുഷ്യരിലേയ്ക്ക് പടർന്നാൽ തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. ഈ സമയത്ത് വവ്വാലില്‍ നിന്ന് നേരിട്ടോ വവ്വാലുമായി ബന്ധമുള്ള മറ്റ് ജീവികളില്‍ നിന്നോ സാധനങ്ങളില്‍ നിന്നോ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ വൈറസ് എത്താം. മനുഷ്യരിൽ തലച്ചോറിനെ മാത്രമല്ല ചിലപ്പോൾ ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലും വൈറസ് ബാധിക്കും. ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചുമ വഴിയും മറ്റും നിപ ബാധിതരിൽ നിന്നും അവരുമായി അടുത്തിടപഴകുന്നവരിലേയ്ക്ക് വളരെ വേ​ഗം രോ​ഗം പടരുന്നതാണ് കണ്ട് വരുന്നത്. രോ​ഗം തിരിച്ചറിയാനും വൈകാറുണ്ട്. രോ​ഗ ബാധിതരുടെ കഫം, രക്തം എന്നിവ പ്രത്യേക ലാബിൽ പരിശോധിച്ചാണ് രോ​ഗം സ്ഥിതീകരിക്കുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ നിപയുടെ ചികിത്സ ആരംഭിക്കുന്നതാണ് രോ​ഗബാധിതരെ രക്ഷിക്കാൻ അവലബിക്കുന്ന മാർ​ഗം.

രോ​ഗം വരാതെ പ്രതിരോധിക്കുകയാണ് പ്രധാനം.

രോ​ഗിയിൽ നിന്നും മാറി നിൽക്കുകയാണ് പ്രധാന മാർ​ഗം. കോവിഡിൽ നാം സ്വീകരിച്ചത് പോലെ മുൻകരുതലിന്റെ ഭാ​ഗമായി മാസ്ക്ക് ധരിക്കണം. വായുവിലൂടെ പകരാം എന്നതിനാലാണ് മാസ്ക്ക് ധരിക്കേണ്ടത്.രോ​ഗികളെ ക്വാറന്റൈനിലാക്കണം. രോഗികളെ പരിചരിക്കുന്നവരും കൃത്യമായ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിക്കണം.രോഗത്തിന്റെ ഉറവിടം ആണ് ആദ്യം കണ്ടെത്തണം. പ്രദേശത്ത് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോ, മസ്തിഷ്‌ക ജ്വരം ഉള്ളവര്‍ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ അവരേയും പരിശോധനക്ക് വിധേയമാക്കണം. ആരെങ്കിലും സമാന ലക്ഷണങ്ങളോടെ മരിച്ചിട്ടുണ്ടോ എന്നും നോക്കണം.

ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?

1999ൽ മലേഷ്യയിലും സിം​ഗപൂരിലുമാണ് ആദ്യമായി നിപാ വൈറസ് മനുഷ്യരിലേയ്ക്ക് പടർന്നതായി കണ്ടെത്തിയത്. അത് രോ​ഗം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് 300 ലേറെ പേർക്കാണ് ജീവൻ നഷ്ട്ടമായത്. വൈറസ് ബാധ പടരുന്നത് തടയാൻ ഒരു മില്യൺ പന്നികളെ കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ട്. വവ്വാലുകളിൽ നിന്നും പന്നികളിലേയ്ക്കും , പന്നികളിൽ നിന്നും മനുഷ്യരിലേയ്ക്ക് രോ​ഗം പടർന്നുവെന്നാണ് അന്ന് കണ്ടെത്തിയത്. 2001ൽ ബം​ഗ്ലാദേശിലും പിന്നീട് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 ൽ കോഴിക്കോടും നിപ വൈറസ് കണ്ടെത്തി. അന്ന് രോകാരോ​ഗ്യ സംഘടന പ്രത്യേക മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. പക്ഷെ ഇത് വരെ കൃത്യമായ ചികിത്സ നിപയ്ക്ക് കണ്ടെത്തിയിട്ടില്ല. പല രീതിയിലുള്ള ആന്റിവൈറല്‍ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. 2018ല്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ കേരളത്തില്‍ ഈ മരുന്നുകള്‍ നമുക്ക് ഉണ്ടായിരുന്നില്ല. ഇന്ന് മരുന്നുകള്‍ കേരളത്തില്‍ ലഭ്യമാണ്.

എന്തിനാണ് ആശങ്ക?

മരണ നിരക്ക് കൂടുതലാണെങ്കിലും രോഗവ്യാപന നിരക്ക് വളരെ കുറവുള്ള രോഗമാണിത്. വായുവിലൂടെ പകരുന്ന കോവിഡിനെ പ്രതിരോധിച്ച് ശീലിച്ച നമ്മുക്ക് നിപയെ വളരെ വേ​ഗത്തിൽ പ്രതിരോധിക്കാനാവും. ഉറവിടം കണ്ടെത്തിയാല്‍ ഒരു പരിധിവരെ നിപ്പയുടെ വ്യാപനം തടയാം. 2018ന് ശേഷം കേരളത്തിന് പുറത്ത് പലയിടത്തും ഈ രോഗം കണ്ടിട്ടുണ്ട്. അവിടെ എല്ലാം ഒരു കുടുംബത്തിലെ രണ്ടോ മൂന്നോ പേരില്‍ മാത്രമാണ് രോഗം കണ്ടിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

പൂജ സ്റ്റോറിന്റെ മറവിൽ വിറ്റിരുന്നത് നിരോധിത പുകയില ഉത്പന്നങ്ങൾ ; യുവാവ് പിടിയിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവ് അറസ്റ്റിൽ....

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസ്, പിൻവലിക്കണമെന്ന് യുഡിഎഫ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന്...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

ഈ മരുന്നുകൾ സ്റ്റോക്കുണ്ടോ? ഉടൻ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര...

Related Articles

Popular Categories

spot_imgspot_img