web analytics

വീട്ടിൽ നോട്ടുകെട്ട് : ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി; 3 അംഗ സമിതിയെ നിയമിച്ചു

വീട്ടിൽ നോട്ടുകെട്ട് : ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി; 3 അംഗ സമിതിയെ നിയമിച്ചു

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി തുടങ്ങി. ലോക്‌സഭയിലാണ് നടപടികൾക്ക് തുടക്കമായിരിക്കുന്നത്. ഇംപീച്ച്‌ ചെയ്യാനായി മൂന്നംഗ സമിതിയെ നിയമിച്ചതായി സ്പീക്കർ ഓം ബിർള ലോക്‌സഭയെ അറിയിച്ചു.

സ്പീക്കർ നിയോഗിച്ച മൂന്നംഗ സമിതിക്ക് സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാർ അധ്യക്ഷനാണ്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയും കർണാടകയിലെ നിയമ വിദഗ്ധൻ ബിവി ആചാര്യയും അംഗങ്ങളാണ്. സമിതി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

നൂറ് ലോക്‌സഭാ അംഗങ്ങൾ ചേർന്ന് നൽകിയ പരാതിയിലാണ് നടപടികൾക്ക് തുടക്കമായത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത്, യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ വൻതോതിൽ പണം കണ്ടെത്തുകയായിരുന്നു. സംഭവം പുറത്ത് വന്നതോടെ വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി.

തുടർന്ന്, ചീഫ് ജസ്റ്റിസ് നിയോഗിച്ച പ്രത്യേക സമിതി അന്വേഷണം നടത്തി. അന്വേഷണം പൂർത്തിയാക്കിയ ശേഷം, വർമക്കെതിരെ ഇംപീച്ച്‌മെന്റ് ശുപാർശ രാഷ്ട്രപതിക്ക് കൈമാറി. രാഷ്ട്രപതി ലോക്‌സഭയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്ന് നടപടികൾ മുന്നോട്ടുപോയി.

ശീതകാല സമ്മേളനത്തിൽ ലോക്‌സഭ നടപടികൾ ചർച്ചചെയ്യും. ജസ്റ്റിസ് വർമയ്ക്ക് തന്റെ വാദം സഭയിൽ അവതരിപ്പിക്കാനുള്ള അവസരം നൽകും. എന്നാൽ, ലോക്‌സഭയിലെ ചർച്ചകൾക്ക് മുമ്പ് അദ്ദേഹം രാജിവെച്ചാൽ നടപടികൾ അവസാനിപ്പിക്കും.

ഇന്ത്യൻ ന്യായവ്യവസ്ഥയിലെ അപൂർവ്വമായ സംഭവങ്ങളിലൊന്നായ ഈ ഇംപീച്ച്‌മെന്റ് നടപടി, അടുത്ത മാസങ്ങളിൽ രാഷ്ട്രീയ-നിയമ മേഖലകളിൽ വൻ ചർച്ചകൾക്ക് ഇടവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വീണ്ടും പൊലീസ് പരിശോധന; ജസ്റ്റിസ് യശ്വന്ത്‌ വർമ്മയുടെ വസതി സീൽ ചെയ്തു

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത്‌ വർമ്മയുടെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തി സീൽ ചെയ്തു. ഡൽഹി പൊലീസിന് അന്വേഷണത്തിൽ വീഴ്ച പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തലിന് പിന്നാലെയാണ് നടപടി.

സമിതിയുടെ നിർദേശം അനുസരിച്ച് ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയിൽ വീണ്ടും പരിശോധന നടത്തി. മുറി സീൽ ചെയ്തതിന് പുറമെ വസതിയിലെ സുരക്ഷക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു.

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ സീൻ മഹസർ തയ്യാറാക്കാത്തതടക്കമുള്ള നടപടിക്രമങ്ങൾ ഡൽഹി പൊലീസ് പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തൽ. വരുന്ന രണ്ടു ദിവസം സമിതി ഡൽഹിയിൽ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.

പൊലീസിന്റെ സാന്നിധ്യത്തിൽ പ്രത്യേക അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരിൽ നിന്ന് മൊഴി എടുക്കും. എന്നാൽ പണം കണ്ടെത്തിയ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

സംഭവം നടന്ന അന്ന് രാത്രി 11.30ന് പണം കണ്ടെത്തിയത് രാവിലെ 8 മണിക്ക് മോർണിംഗ് ഡയറി സമർപ്പിച്ചപ്പോഴാണ്‌ പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണർ സമിതിയെ അറിയിച്ചു.

തീയണച്ച ഉടൻ യശ്വന്ത്‌ വർമ്മയുടെ പിഎ എല്ലാവരോടും പോകാൻ ആവശ്യപ്പെട്ടെന്നും രാവിലെ വീണ്ടും എത്തിയപ്പോൾ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അന്വേഷണ സംഘത്തോട് പറഞ്ഞു. യശ്വന്ത്‌ വർമ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.

ENGLISH SUMMARY:

Lok Sabha initiates impeachment proceedings against Justice Yashwant Verma after illegal currency bundles were found at his official residence. Speaker Om Birla forms a three-member panel for investigation.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങി

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ...

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിന്...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ‘ചാരായം’ വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 'ചാരായം' വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം തിരുവനന്തപുരം: കേരളത്തിൽ...

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ...

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി റെയിൽവേ

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി...

Related Articles

Popular Categories

spot_imgspot_img