web analytics

കോഴിക്കോട് എടിഎം കവര്‍ച്ചാശ്രമം; പ്രതി പിടിയില്‍

കോഴിക്കോട് എടിഎം കവര്‍ച്ചാശ്രമം; പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് എടിഎം കവര്‍ച്ചാശ്രമത്തിനിടെ പ്രതി പിടിയിൽ. ചാത്തമംഗലം കളതോടില്‍ ആണ് സംഭവം. അസം സ്വദേശി ബാബുല്‍ (25) ആണ് പിടിയിലായത്.

പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. രാത്രികാല പരിശോധനയ്ക്കിറങ്ങിയ പൊലീസ് ഷട്ടറുകളുടെ പൂട്ട് തുറന്നതായി കണ്ട് പരിശോധന നടത്തുകയായിരുന്നു.

തുടർന്നാണ് കൗണ്ടറിന് അകത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാനുള്ള ശ്രമം നടന്നത്.

വീട് കത്തിനശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ

തിരൂർ: തിരൂരിൽ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ.

തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് അന്വേഷണത്തിൽ ഇയാൾ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വീട്ടുടമയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്‍റെ വീട് കത്തിനശിക്കുകയായിരുന്നു.

പവർ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട ശേഷം കുടുംബം പുറത്ത് പോയതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം.

വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്നാണ് കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തീയണച്ചത്.

പിന്നാലെ തിരൂർ ഫയര്‍ ‌സ്റ്റേഷനിൽ നിന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു.

എന്നാൽ തീപിടുത്തത്തിൽ വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു.

അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം; സൈക്കിളിൽ ജോലിക്കു പോകുന്നതിനിടെ ക്രൂരമർദ്ദനവും മോഷണവും

അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. 51-കാരനായ ലക്ഷ്മണ്‍ ദാസ് എന്നയാളെയാണ് ബുധനാഴ്ച രാവിലെആക്രമിച്ചത്.

സൈക്കിള്‍ സവാരിക്കിടെ ഒരു സംഘം ഡബ്ലിനില്‍ വച്ച് ആക്രമിക്കുകയും, കവര്‍ച്ച നടത്തുകയും ചെയ്തത്. ഹെല്‍മറ്റ് ധരിച്ചതിനാലാണ് പരിക്ക് ഗുരുതരമാകാതിരുന്നത്.

കഴിഞ്ഞ 21 വര്‍ഷമായി അയര്‍ലണ്ടില്‍ താമസിച്ചുവരുന്ന ഇദ്ദേഹം, രാവിലെ 4.30-ഓടെ Grand Canal-ന് സമീപത്തുകൂടെ സൈക്കിളില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം.

ലക്ഷ്മണിനെ മുഖംമൂടി ധാരികളായ മൂന്ന് ചെറുപ്പക്കാര്‍ സമീപിക്കുകയും, ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ് മൂടിപ്പിടിച്ച ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഫോണ്‍, പണം, പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇ-ബൈക്ക് എന്നിവ തട്ടിയെടുക്കുകയും ചെയ്തു.

ആക്രമണത്തില്‍ തനിക്ക് സാരമായി പരിക്കേല്‍ക്കുകയും, തലയ്ക്ക് സ്‌കാനിങ് വേണ്ടി വരികയും ചെയ്തതായി ലക്ഷ്മണ്‍ ദാസ് പറയുന്നു. ശരീരത്തില്‍ വേറെ പലയിടത്തും പരിക്കുകളുണ്ടായിട്ടുമുണ്ട്.തുടർന്ന് ഇദ്ദേഹം St Vincent’s Hospital-ൽ ചികിത്സ തേടി

Docklands പ്രദേശത്തെ Marker Hotel-ല്‍ െഷഫ് ആയി ജോലി ചെയ്യുകയാണ് ലക്ഷ്മണ്‍ ദാസ്. ഇദ്ദേഹത്തിന്റെ കുടുംബം നിലവില്‍ ഇന്ത്യയില്‍ അവധിയാഘോഷിക്കാന്‍ പോയിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യന്‍ വംശജര്‍ക്കെതിരെ അയര്‍ലണ്ടില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ജാഗ്രത പാലിക്കാന്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Summary: An ATM robbery attempt in Kozhikode’s Chathamangalam Kalathode ended with the suspect being caught by police. The accused, Babul (25) from Assam, was arrested around 2:30 AM during a night patrol when officers noticed the ATM shutters unlocked and intervened.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന് നോക്കാം

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന്...

ഹോട്ടൽ ഉടമകൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസം; കൊമേഴ്സ്യൽ ഗ്യാസ് വിഹിതം കുത്തനെ കൂട്ടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ഭക്ഷണശാലകൾക്കും പുത്തൻ ഉണർവേകുന്ന നിർണ്ണായക തീരുമാനവുമായി...

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ കൊച്ചി: നർകോട്ടിക്...

റീൽസിനും പോസ്റ്റിനും ഇനി ‘ലൈസൻസ്’ വേണം! സ്ഥാനാർഥികളേ സൂക്ഷിക്കുക; കണ്ണുനട്ട് ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം ഡിജിറ്റൽ ലോകത്തേക്ക് പടരുമ്പോൾ, സ്ഥാനാർഥികൾക്കും രാഷ്ട്രീയ...

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച്...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img