ബലാൽസംഗം ചെയ്‌തെന്ന വ്യാജ പരാതിയിൽ ബാങ്ക് ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെ:

ബലാൽസംഗം ചെയ്‌തെന്ന വ്യാജ പരാതിയിൽ ബാങ്ക് ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെ:

മുന്‍പങ്കാളിയെ മുംബൈയില്‍ വ്യാജ ബലാത്സംഗക്കേസില്‍ കുടുക്കി ഒരു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരിയായ ഡോളി കൊട്ടക്കിനെ പോലീസ് പിടികൂടി.

പ്രതിയായ ഡോളി, മുന്‍പങ്കാളിയുടെ സാമ്പത്തിക വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിക്കുകയും, അയാളെ ജയിലിലടയ്ക്കുകയും, ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ആരോപണമുണ്ട്.

ഐടി പ്രൊഫഷണലായ മുന്‍പങ്കാളിയുടെ ജാമ്യത്തിനുള്ള എന്‍ഒസിക്ക് പകരം, കോടതിമുറിയില്‍ തന്നെ അയാളുടെ സഹോദരിയോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതാണ് സംഭവം പുറത്ത് വന്നത്.

പണം നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഡോളി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

മന്തിയിലും ബിരിയാണിയിലും ചേർക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തു

മുന്‍പങ്കാളി പണം നല്‍കാന്‍ തയ്യാറായില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, ഡോളി നിരന്തരം ഫോണിലൂടെ ഭീഷണി തുടര്‍ന്നു. പിന്നീട്, തന്റെ അഭിഭാഷകന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പോലും ഡോളി ഒരുകോടി രൂപ ആവശ്യപ്പെട്ടതായി മുന്‍പങ്കാളി പറയുന്നു.

അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ അക്കൗണ്ടും ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ നീക്കം ചെയ്ത്, സ്വന്തം നമ്പര്‍ ചേര്‍ത്തു.

ഇതോടെ, ഡോളിക്ക് അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങള്‍, ജിപിഎസ് ലൊക്കേഷന്‍ ചരിത്രം, സ്വകാര്യ ചിത്രങ്ങള്‍, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവ ലഭിച്ചു.

ശേഷം, ഐടി പ്രൊഫഷണലിന്റെ സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗത്തിന് ഇമെയില്‍ അയച്ച്, പീഡനം തൊഴില്‍ ജീവിതത്തിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഫലമായി, അദ്ദേഹം ജോലി രാജിവെക്കേണ്ടിവന്നു.

2024 മെയ് മാസത്തില്‍, ഡോളിയുടെ നമ്പറില്‍ നിന്ന് ‘നീ ഒരിക്കലും ജയിക്കില്ല, വേദനയോടെ മരിക്കും. പണം തരിക, അല്ലെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കുക…’ എന്ന ഭീഷണി സന്ദേശവും ലഭിച്ചു.

പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെങ്കിലും, തുടര്‍ന്നുള്ള പീഡനത്തെ തുടര്‍ന്ന് അദ്ദേഹം ബോറിവലി മജിസ്ട്രേറ്റിനെ സമീപിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) വകുപ്പ് 175(3) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ചാര്‍കോപ്പ് പോലീസിന് മജിസ്ട്രേറ്റ് ഉത്തരവിട്ടു.

ഈ കേസില്‍ ഡോളിയേയും മറ്റ് രണ്ടുപേരെയും പ്രതികളാക്കി കേസ് എടുത്തിട്ടുണ്ട്. ബാങ്കിലെ മറ്റ് ജീവനക്കാരുടെ സഹായത്തോടെയാണ് ഡോളി, മുന്‍പങ്കാളിയുടെയും ഭാര്യയുടെയും വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ അനധികൃതമായി കൈക്കലാക്കിയതെന്ന് ആരോപണമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

Related Articles

Popular Categories

spot_imgspot_img