അടുത്ത മാസം മുതല്‍ വെള്ളി ആഭരണങ്ങള്‍ക്കും ഇക്കാര്യം നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി ∙ ആഭരണങ്ങളുടെ വിശ്വാസ്യതയും പരിശുദ്ധിയും ഉറപ്പാക്കാന്‍ ഇനി വെള്ളി ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് സംവിധാനം വരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളി ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിക്കും. ആറുമാസത്തെ പരീക്ഷണകാലാവധിക്ക് ശേഷം രാജ്യത്തുടനീളം നിര്‍ബന്ധിതമാക്കും.
പരിശുദ്ധിയുടെ അടിസ്ഥാനത്തില്‍ വെള്ളി ആഭരണങ്ങള്‍ക്ക് 99, 97, 92.5, 90, 83.5, 80 എന്നീ ആറു ഗ്രേഡുകളിലായിരിക്കും ഹാള്‍മാര്‍ക്കിംഗ്. നിലവില്‍ സ്വര്‍ണാഭരണങ്ങളില്‍ നടപ്പിലുള്ള പോലെ, വെള്ളിയിലും ബി.ഐ.എസ് (Bureau of Indian Standards) അംഗീകൃത പരിശോധനാകേന്ദ്രങ്ങളിലൂടെയായിരിക്കും മുദ്ര പതിപ്പിക്കുക.
സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും ബി.ഐ.എസ് തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിമുദ്രയ്ക്കൊപ്പം തൂക്കവും ആഭരണത്തിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തും. ഓരോ ആഭരണത്തിനും നല്‍കുന്ന പ്രത്യേക യൂണിക് ഹാള്‍മാര്‍ക്കിംഗ് നമ്പര്‍ ബി.ഐ.എസ് വെബ്സൈറ്റില്‍ നല്‍കി തിരയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമാകും.
കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതായി ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചിത്രഗുപ്ത, സ്വര്‍ണ്ണാഭരണ അസോസിയേഷനുകളുമായി ചേര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ സ്വര്‍ണ നാണയങ്ങള്‍ക്കും ബുള്ളിയനുകള്‍ക്കും ഹാള്‍മാര്‍ക്ക് ചെയ്യാനുള്ള അധികാരം റിഫൈനറികള്‍ക്ക് മാത്രമായി നല്‍കിയ തീരുമാനത്തിനെതിരെ അസന്തോഷം രേഖപ്പെടുത്തി.
ബി.ഐ.എസ് ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന നിയമങ്ങള്‍ സംസ്ഥാനതലത്തില്‍ ആദ്യം നടപ്പാക്കിയിരിക്കുന്നത് കേരളമാണെന്നും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ യോഗത്തില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 1 മുതല്‍ വെള്ളി ആഭരണങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹാള്‍മാര്‍ക്ക് മുദ്ര.
ആറുമാസത്തിന് ശേഷം നിര്‍ബന്ധിതം.
99, 97, 92.5, 90, 83.5, 80 എന്നീ പരിശുദ്ധി ഗ്രേഡുകള്‍.
സ്വര്‍ണാഭരണങ്ങള്‍ക്ക് തൂക്കവും ഫോട്ടോയും ഉള്‍പ്പെടുന്ന പുതുക്കിയ ഹാള്‍മാര്‍ക്കിംഗ്.
9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും നിര്‍ബന്ധം.
സ്വര്‍ണ നാണയങ്ങളും ബുള്ളിയനുകളും ഹാള്‍മാര്‍ക്ക് ചെയ്യാനുള്ള അധികാരം റിഫൈനറികള്‍ക്ക.
ഹാള്‍മാര്‍ക്ക് നിയമങ്ങള്‍ ആദ്യം നടപ്പാക്കിയ സംസ്ഥാനം — കേരളം
English Summary :
From September 1, silver jewellery will get hallmarking on a trial basis, becoming mandatory after six months. Gold jewellery hallmarking to include weight and photo for added transparency.
silver-jewellery-hallmarking-from-september-1
silver jewellery, hallmarking, BIS, gold jewellery, 9 carat gold, jewellery purity, refiners, Kerala









