മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി

മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി

എറണാകുളം: ശ്വേത മേനോനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകൻ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി.

സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്‍ ആണ് പരാതി നല്‍കിയത്.

എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുക എന്ന് ലക്ഷ്യമിട്ടാണ് ശ്വേതാ മേനോനെതിരെ മാര്‍ട്ടിന്‍ പരാതി നല്‍കിയതെന്നും

നിരോധിത അശ്ലീല സൈറ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് പ്രചാരം നല്‍കി എന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ നടി ശ്വേത മേനോനെതിരെ എറണാകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ശ്വേത അഭിനയിച്ച ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അവയില്‍ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്.

പാലേരിമാണിക്യം, രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, എന്നീ ചിത്രങ്ങളും കാമസൂത്രയുടെ പരസ്യവുമാണ് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ശ്വേത മേനോനെതിരായ നീക്കങ്ങൾക്ക് തടയിട്ട് ഹൈക്കോടതി; അശ്ലീല സിനിമയിൽ അഭിനയിച്ചെന്ന കേസിലെ തുടർ നടപടികൾക്ക് സ്റ്റേ

കൊച്ചി: താരസംഘടനയായ അമ്മയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ പൊളിയുന്നു സാമ്പത്തിക നേട്ടത്തിനായി അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്ന പരാതിയിൽ കോടതി

നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

കേസിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മാർട്ടിൻ മേനാച്ചേരി എന്നായാളുടെ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയ സിജെഎമ്മിന് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ശ്വേത ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യത്തെ നിയമം അനുസരിച്ച് ആണ് സെൻസർ ചെയ്ത സിനിമകളിലാണ് അഭിനയിച്ചത്. അവയെല്ലാം പുരസ്‌കാരങ്ങൾ നേടിയവയുമാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ശ്വേത ഹർജിയിൽ വ്യക്തമാക്കി.

ഹൈക്കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് 15ന് അമ്മയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേസ് വന്നിരിക്കുന്നത്.

ഇതിനുപിന്നിൽ അമ്മയിലെ തന്നെ ഒരു വിഭാമാണെന്ന ആരോപണം ഉയരുന്നുണ്ട്. നടി മലാ പാർവതി തന്നെ ഇന്ന് ഇത്തരമൊരു പരാമർശവുമായി രംഗത്ത് എത്തിയിരുന്നു.

Summary: A new complaint has been filed against Martin Menachery, who earlier accused actress Shwetha Menon. The complaint was submitted by film critic and Kozhikode native Sudheesh Parayil.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

വിചിത്രമായ ഒരു വിവാഹാവശ്യം

വിചിത്രമായ ഒരു വിവാഹാവശ്യം കനൗജ് (ഉത്തർപ്രദേശ്) ∙ വിചിത്രമായ ഒരു വിവാഹാവശ്യം ഉന്നയിച്ച്...

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു തൃശ്ശൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് 10 യാത്രക്കാർക്ക്...

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം കണ്ണൂർ: അഞ്ചു വയസുകാരൻ...

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ മനാമ ∙ വൃക്ക വിൽക്കാമെന്ന വ്യാജ...

റിപ്പോർട്ടർ ടിവിയെ പ്രതിസന്ധിയിലാക്കി പുതിയ വിവാദം

റിപ്പോർട്ടർ ടിവിയെ പ്രതിസന്ധിയിലാക്കി പുതിയ വിവാദം കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വളരെ...

28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തനാക്കി

28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തനാക്കി കൊച്ചി: കടയിൽ നിന്ന് അശ്ലീല വീഡിയോ കാസെറ്റുകൾ പിടിച്ചു...

Related Articles

Popular Categories

spot_imgspot_img