ക്രൂരത…! അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് ലഹരിക്കടിമയായ മകൻ; അറസ്റ്റിൽ: നടുക്കുന്ന സംഭവം ആലുവയിൽ

അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് ലഹരിക്കടിമയായ മകൻ

ആലുവയിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. ‘അമ്മ നൽകിയ പരാതിയിൽ കൊച്ചി ആലുവ സ്വദേശിയായ 30 വയസുകാരൻ അറസ്റ്റിലായി. ലഹരിക്കടിമയായ മകൻ തുടര്‍ച്ചയായി അമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ഒപരാതി.

പ്രാഥമികാന്വേഷണം നടത്തിയ ശേഷമായിരുന്നു പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത്. ഇയാൾ ഏറെക്കാലമായി ലഹരിമരുന്നിന് അടിമയാണെന്നും ലഹരിയുടെ സ്വാധീനത്തിൽ അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

ആലുവ ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തതും പ്രതിയെ പിടികൂടിയതും. യുവാവിനെ റിമാൻഡ് ചെയ്തു.

മരിക്കാൻ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ; ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായത് യുവാവിന്റെ ജീവൻ…!

മരിക്കാൻ പോകുകയാണെന്ന് സ്റ്റേഷനിലേക്ക് ഒരു കോൾ. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായത് യുവാവി​ന്റെ ജീവൻ.

താൻ മരിക്കാൻ ചെയ്യാൻ പോവുകയാണ് എന്ന് പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളിൽ സമയോചിതമായി ഇടപെട്ടതിലൂടെ കേരള പോലീസ് രക്ഷിച്ചത് യുവാവിന്റെ ജീവൻ.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ ആണ് യുവാവിന് രക്ഷയായത്. കേരള പോലീസ് തന്നെയാണ് സമൂഹ മാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

കേരള പോലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാൻ മരിക്കാൻ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായാത് യുവാവി​ന്റെ ജീവൻ.

ഇക്ക​ഴിഞ്ഞ ​വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കോൾ എത്തിയത്.

പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ സൗമ്യയാണ് കോൾ അറ്റൻഡ് ചെയ്തത്. ഫോൺ വിളിച്ച യുവാവിനെ സൗമ്യ ആദ്യം സമാധാനപ്പെടുത്തുകയും, ഉടൻ തന്നെ ഈ വിവരം ജി.ഡി ചാർജിലുണ്ടായിരുന്ന സീനിയ‍ർ സിവിൽ പൊലീസ് ഓഫിസ‍ർ ഫിറോസിനെ അറിയിക്കുകയും ചെയ്തു.

ഫിറോസ് യുവാവുമായി ഫോണിൽ സംസാരിച്ച് ശാന്തനാക്കാൻ ശ്രമിച്ചു. ഫോൺ നമ്പർ ശേഖരിക്കുകയും ചെയ്തു.

ഉടനെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടപ്പോൾ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതായാണ് കണ്ടത്. ഉടനടി വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ ഷൈജു എൻ.ബി യെ വിവരം അറിയിച്ചു.

ഫോൺ നമ്പർ ട്രേസ് ചെയ്ത്, ഫിറോസ്, സി.പി.ഒ.മാരായ ജോർജ് ബാസ്റ്റ്യൻ, ശ്യാം എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറ് എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി.

വീട്ടിൽ ചെന്നപ്പോൾ ഒരു റൂമിൽ മാത്രം ലൈറ്റ് തെളിഞ്ഞിരുന്നു. കതക് മുട്ടിയിട്ടും തുറന്നില്ല. ലൈറ്റ് തെളിഞ്ഞിരുന്ന റൂമിന്റെ ജനൽ പൊട്ടിച്ച് നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു.

ഉടൻ വാതിൽ പൊളിച്ച് അകത്ത് കടന്ന പൊലീസ് സംഘം, യുവാവ് കെട്ടിതൂങ്ങാൻ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി സി പി‌ ആർ നൽകുകയും, ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.

തുടർന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് സുരക്ഷിതനാണ്, ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Summary:
The police arrested the youth after a preliminary investigation. According to the police, he had been addicted to drugs for a long time and frequently harassed his mother under the influence of drugs.



spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

Related Articles

Popular Categories

spot_imgspot_img