web analytics

അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം വാഹനാപകടത്തില്‍ മരിച്ച നിലയില്‍

അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം വാഹനാപകടത്തില്‍ മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വംശജരായ കുടുംബത്തെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീതാ ദിവാൻ (84) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂയോര്‍ക്കില്‍ നിന്ന് വെസ്റ്റ് വിര്‍ജീനിയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്കുള്ള യാത്രയ്ക്കിടെ ഇവരെ കാണാതായെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ ഇവര്‍ സഞ്ചരിച്ച കാര്‍ മാര്‍ഷല്‍ കൗണ്ടിയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

ഈ നാലുപേരെയും കാണാതായെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് യു.എസ്പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ പെന്‍സില്‍വാനിയയിലെ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റൊറന്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവർ ഏറ്റവും അവസാനമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും ഇവിടെയായിരുന്നു.

അമേരിക്കൻ മലയാളി ഡോ. അനിരുദ്ധൻ അന്തരിച്ചു

തിരുവനന്തപുരം : അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റുമായ കൊല്ലം ഓച്ചിറ കൊട്ടയ്ക്കാട് വീട്ടിൽ ഡോ.എം.അനിരുദ്ധൻ (82) അന്തരിച്ചു.

എസ്.മാധവന്റെയും കല്യാണിയുടെയും മകനാണ്. നോർക്ക ഡയറക്ടർ ബോർഡിലും ലോക കേരള സഭയിലും അംഗമായിരുന്നു. അമേരിക്കയിലെ എസെൻ ന്യൂട്രീഷ്യൻ കോർപറേഷന്റെ സ്ഥാപകനാണ്. ഇന്നലെ വൈകിട്ട് 6.30തോടെയായിരുന്നു അന്ത്യം.

സംസ്‌കാരം ചിക്കാഗോയിൽ നടക്കും. ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ : ഡോ.അനൂപ് (തിരുവനന്തപുരം മെഡിക്കൽ കോളേജ്), അരുൺ (എസെൻ ന്യൂട്രീഷ്യൻ കോർപറേഷൻ).

അരനൂറ്റാണ്ടിലേറെയായി ചിക്കാഗോയിൽ താമസിക്കുന്ന അദ്ദേഹം അമേരിക്കയിൽ കേരളത്തിന്റെ ശബ്ദമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ്. രസതന്ത്രത്തിൽ പി.എച്ച്.ഡിക്കാണ് 1973ൽ അമേരിക്കയിലെത്തിയത്. ടെക്‌സസിലെ എ.ആൻഡ് എം സർവകലാശാലയിൽ ആണവ രസതന്ത്രം അദ്ധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി എടുത്തു.

അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം


യു എസ്: അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വൻ വാഹനാപകടം. നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.

. അവധിക്കാലം ആഘോഷിക്കാനായി യുഎസിൽ എത്തിയതായിരുന്നു കുടുംബം. അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചതിനെ തുടർന്നാണ് യാത്രക്കാർ വെന്തുമരിച്ചത്.

അറ്റലാന്റയിൽ നിന്ന് ഡാലസിലേക്ക് ബന്ധുക്കളെ സന്ദർശിച്ച ശേഷം തിരികെ പോവുകയായിരുന്നു. യാത്രയ്ക്കിടെ ഇവരുടെ കാറിൽ ദിശ തെറ്റിവന്ന ഒരു മിനി ട്രക്ക് ഇടിക്കുകയായിരുന്നു

മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.

നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. .മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞതിനാൽ തിരിച്ചറിയാൻ ശാസ്ത്രീയമായ പരിശോധനകൾ വേണ്ടി വരും

English Summary :

Four Indian‑origin senior citizens from Buffalo, New York, who went missing during a road trip to Prabhupada’s Palace of Gold, have been found dead after a car crash in West Virginia. The Divan family’s vehicle was discovered off a steep embankment, and the cause of the accident is under investigation.”

Indian-origin family US crash, Buffalo family car accident, missing Indian seniors US, Divan family tragedy, West Virginia car crash, Prabhupada’s Palace of Gold accident, Indian-American news

indian-origin-family-found-dead-us-car-crash

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

Related Articles

Popular Categories

spot_imgspot_img