web analytics

യുവാവിന്റെ മുഖത്തടിച്ച പൊലീസുകാരന് സസ്‌പെൻഷൻ

യുവാവിന്റെ മുഖത്തടിച്ച പൊലീസുകാരന് സസ്‌പെൻഷൻ

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ കാനറ ബാങ്കിന്റെ വാഹനത്തിന്റെ ഡ്രൈവറെ മുഖത്തടിച്ച സംഭവത്തിൽ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ജാഫർ എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി.

നൗഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ജാഫർ എസ്‌പിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.

ഇന്നലെ ഉച്ചയോടുകൂടി വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിലാണ് മർദ്ദനം.

താനൊരു കൂലിപ്പണിക്കാരൻ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചു എന്നാണ് പരാതി. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മഞ്ചേരി ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ നൗഷാദ് ആണ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് നൗഷാദിനെ മഞ്ചേരിയിൽ നിന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയിട്ടുണ്ട്.

എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. വാഹനം ഓടിക്കുന്ന സമയത്ത് കാക്കി ധരിക്കാത്തതിനായിരുന്നു പിഴ ചുമത്തിയത്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതി കിട്ടണമെന്നും ജാഫർ പറഞ്ഞു.

ആദ്യം 250 രൂപയാണ് പിഴയെന്നു പറഞ്ഞു. എന്നാൽ അതിനുമുമ്പ് വന്ന ഒരാളുമായി എന്തോ പ്രശ്നം നടക്കുകയായിരുന്നു. പിന്നീട് 500 രൂപയായിരുന്നു പെറ്റി അടിച്ചുതന്നത്.

പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഫോൺ വാങ്ങിവെച്ചു. സ്റ്റേഷനിൽ കൊണ്ടുപോയി. അടികിട്ടിയപ്പോൾ തലയുടെ സൈഡൊക്കെ നല്ല വേദനയായിരുന്നു. കോളറിൽ പിടിച്ചു. മൂന്നു നാലു തവണ അടിച്ചുവെന്നും ജാഫർ ആരോപിച്ചു.

റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മര്‍ദനമേറ്റു

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് മര്‍ദനമേറ്റു. നാല് സ്ത്രീകൾ പാലക്കാട് നിന്നും-കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ പാലക്കാട് നൂറണി സ്വദേശി കിരൺ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.15 വയസുഉള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനു ഇയാൾ സ്ത്രീകളെ മർദിക്കുകയായിരുന്നു.

സ്ത്രീകളെ ആക്രമിക്കൽ, പൊതു സ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മിഥുന്റെ മരണം; ഓവർസിയർക്ക് സസ്‌പെൻഷൻ

കൊല്ലം: തേവലക്കര ഹൈസ്കൂളിൽ വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയറെ സസ്‌പെൻഡ് ചെയ്തു.

വൈദ്യുതി വകുപ്പിന്റെ അന്വേഷണം എങ്ങും എത്തിയില്ല എന്ന പരാതിക്ക് പിന്നാലെയാണ് നടപടി.

അപകടം നടന്ന സ്കൂളിൽ ലൈൻ പെട്രോളിങ് നടത്തിയ ഓവർസിയർ എസ്. ബിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഉദ്യോഗസ്ഥന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.

കുറ്റക്കാരായ എല്ലാവർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മിഥുന്റെ വീട് സന്ദർശിച്ച ശേഷം മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു.

മിഥുന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സ്കൂൾ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു.

Summary: A police officer has been suspended for slapping the driver of a Canara Bank vehicle during a routine vehicle inspection. The incident occurred in Malappuram, where local resident Jafar was assaulted.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ഹനുമാൻ സ്വാമിക്ക് മുന്നിൽ ഗദ സമർപ്പിച്ച് രമേശ് ചെന്നിത്തല! ആലത്തിയൂരിലെ ആ ‘അപൂർവ്വ’ വഴിപാടിന് പിന്നിൽ?

മലപ്പുറം: രാഷ്ട്രീയ കേരളത്തിലെ കരുത്തുറ്റ നേതാവ് രമേശ് ചെന്നിത്തല ഭക്തിസാന്ദ്രമായ മനസ്സോടെ...

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ കോട്ടയം ∙ സിപിഎമ്മിന്റെ ദേവികുളം...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

Related Articles

Popular Categories

spot_imgspot_img