പാകിസ്ഥാന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുമെന്ന് അമേരിക്ക

പാകിസ്ഥാന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: പാകിസ്ഥാനിലെ എണ്ണ ശേഖരങ്ങൾ വികസിപ്പിക്കുന്നതിന് അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടതായി ട്രംപ് വ്യക്തമാക്കി. എന്നാൽ ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ഏത് എണ്ണ കമ്പനിയെ നിയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ വിലയിരുത്തലിൽ, ഈ നീക്കം ഭാവിയിൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് വഴിതെളിയാൻ സാധ്യതയുണ്ട്. “പാകിസ്ഥാനുമായി ഞങ്ങൾ കരാർ ഒപ്പിട്ടിട്ടുണ്ട്. അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കാൻ അമേരിക്കയും പാകിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കും. ഏത് കമ്പനിയാണ് ഈ പദ്ധതിയെ നയിക്കുക എന്നത് തീരുമാനിക്കുന്ന ഘട്ടത്തിലാണ്. ആരറിയാം, ഇതോടെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി തുടങ്ങാൻ സാധ്യതയുണ്ട്,” ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോം വഴി കുറിച്ചു.

റഷ്യയിൽ നിന്ന് വില കുറഞ്ഞ എണ്ണ ഇറക്കുമതി ചെയ്ത ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ കരാറിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനം. നേരത്തെ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകൾക്ക് 2 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. പുതിയ തീരുവ ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും.

റഷ്യയ്ക്ക്അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ ∶ 12 ദിവസത്തിനുള്ളിൽ യുക്രൈനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്കുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപി​ന്റെ അന്ത്യശാസനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. 50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഈ മാസം ആദ്യം ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം ആദ്യം തന്നെ 50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാൽ പുരോഗതി ഒന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി, “ഇന്ന് ഞാൻ പുതിയൊരു സമയപരിധി നിശ്ചയിക്കുകയാണ്. ഇന്നുമുതൽ 10–12 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം. കൂടുതൽ കാത്തിരിക്കാനാകില്ല” എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

ട്രംപിന്റെ നിലപാടിനെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സ്വാഗതം ചെയ്തു. “ജീവൻ രക്ഷിക്കുന്നതിലും, ഈ ഭീകരമായ യുദ്ധം അവസാനിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന് പ്രസിഡന്റിന് നന്ദി. അദ്ദേഹത്തിന്റെ നിലപാട് ശരിയും ദൃഢവുമാണ്,” സെലൻസ്കി പ്രതികരിച്ചു.

അതേസമയം, റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് എക്‌സിലെ (X) ഒരു പോസ്റ്റിൽ, ട്രംപിന്റെ ‘അന്ത്യശാസന പരിപാടി’ അമേരിക്ക തന്നെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ഇടയാക്കാമെന്ന് മുന്നറിയിപ്പ് നൽകി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കടുത്ത തീരുവ ചുമത്തുമെന്നും അമേരിക്ക ഇതിനകം സൂചന നൽകിയിട്ടുണ്ട്. “റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ വിലകുറഞ്ഞ എണ്ണയുടെ 80 ശതമാനവും സ്വന്തമാക്കുന്നു. അതാണ് പുടിന്റെ യുദ്ധയന്ത്രത്തിന് ഊർജ്ജം നൽകുന്നത്. അതിനാൽ ട്രംപ് ആ രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തും,” യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം മുന്നറിയിപ്പ് നൽകി

English Summary :

President Donald Trump announced that the US has signed a deal with Pakistan to develop its vast oil reserves. The leading oil company is yet to be decided, but the move could impact India’s energy trade.

us-pakistan-oil-deal-trump-pakistan-oil-reserves

US Pakistan oil deal, Donald Trump, Pakistan oil reserves, US Pakistan agreement, energy partnership, India energy trade impact, US tariffs on India

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

Related Articles

Popular Categories

spot_imgspot_img