web analytics

സിസ തോമസ് മടങ്ങിയെത്തും

സിസ തോമസ് മടങ്ങിയെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സി നിയമനത്തിനെതിരെയുള്ള ഹൈക്കോടതി വിധിയിൽ ആശ്വാസത്തിലായിരുന്നു സംസ്ഥാന സര്‍ക്കാർ. എന്നാൽ പിന്നാലെയെത്തിയ സുപ്രീം കോടതി വിധി സർക്കാരിനെ വെട്ടിലാക്കി.

ഡിജിറ്റല്‍ സര്‍വകലാശാലയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഗവര്‍ണര്‍ക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കിയ ഡോ. സിസ തോമസ് തന്നെ വീണ്ടും വി.സി സ്ഥാനത്തേക്ക് എത്താനാണ് സുപ്രീം കോടതിയുടെ വിധി.

സിസ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ഓഡിറ്റിങ് നടത്താന്‍ ഗവര്‍ണര്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചിരുന്നു.

എന്നാൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കുള്ള താല്‍ക്കാലിക വി.സി നിയമനത്തിനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു പാനല്‍ സമര്‍പ്പിച്ചിരുന്നു.

പക്ഷെ സുപ്രീംകോടതി വിധിയോടെ ഇതില്‍ നിന്ന് ഒരാള്‍ വി.സിയാകുമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലാണ് വെള്ളത്തിലായത്.

സ്ഥിരം വി.സിയെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വി.സിമാര്‍ക്കു തുടരാം

സർവകലാശാലയിൽ സ്ഥിരം വി.സിയെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വി.സിമാര്‍ക്കു തുടരാമെന്നും ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം ഇറക്കാമെന്നുമാണ് സുപ്രീംകോടതിയുടെ വിധി.

ഇത് പ്രകാരം വ്യാഴാഴ്ച ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കിയാല്‍ ഡോ.സിസ തോമസ് ഡിജിറ്റല്‍ സര്‍വകലാശാലയിലും ഡോ. കെ.ശിവപ്രസാദ് സാങ്കേതിക സര്‍വകലാശാലയിലും വി.സിമാരായി തിരികെ ചുമതലയേല്‍ക്കും.

പുതിയ വിജ്ഞാപനത്തോടെ ആറു മാസം ഇരുവർക്കും വി സി സ്ഥാനത്ത് തുടരാന്‍ കഴിയും. കൂടാതെ സ്ഥിരം വി.സി. നിയമനത്തിന് സര്‍ക്കാര്‍ ഗവര്‍ണറുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പോരാണ് സ്ഥിരം വി.സി. നിയമനത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.

നിയമനാധികാരിയായ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്‌റ്റേ ലഭിക്കുകയും ചെയ്തിരുന്നു.

കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്ന വാദം ഉയര്‍ന്നതോടെ ഏഴു സര്‍വകലാശാലകളിലെ സെര്‍ച്ച് കമ്മിറ്റി രൂപീകരണമാണ് അവതാളത്തിലായത്.

ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച വന്നെങ്കിലെ സ്ഥിരം വി.സി. നിയമനത്തിനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ.

ചാന്‍സലറുടെയും യുജിസിയുടെയും ഓരോ പ്രതിനിധി, സിന്‍ഡിക്കറ്റിന്റെ പ്രതിനിധി എന്നിവരാണു സ്ഥിരം വി.സിക്കുള്ള സേര്‍ച് കമ്മിറ്റിയില്‍ ആവശ്യം.

ഇതോടെ സേര്‍ച് കമ്മിറ്റിയില്‍ ഗവര്‍ണര്‍ക്കു ഭൂരിപക്ഷം ലഭിക്കുകയും 5 വര്‍ഷത്തേക്കുള്ള സ്ഥിരം വി.സിയെ തന്റെ അധികാരമുപയോഗിച്ചു നിയമിക്കാന്‍ കഴിയുകയും ചെയ്യും.

അതേസമയം സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 14 സര്‍വകലാശാലകളില്‍ ഒരിടത്തു മാത്രമാണ് സ്ഥിരം വി.സി.യുള്ളത്.

ആരോഗ്യ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിന്റെ കാലാവധി 2024 ഒക്ടോബറില്‍ അവസാനിച്ചതിനു പിന്നാലെ 5 വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കിയതിനാല്‍ മാത്രമാണ് ഇവിടെ സ്ഥിരം വിസിയുള്ളത്. അദ്ദേഹത്തിനു തന്നെയാണ് കേരള സര്‍വകലാശാലയുടെ അധികച്ചുമതലയും വരുന്നത്.

13 സര്‍വകലാശാലകളിലും താല്‍കാലിക വി.സിമാര്‍ക്കു ചുമതല നല്‍കിയിരിക്കുകയാണ്.

ആരോഗ്യ സർവകലാശാല – ഡോ.മോഹനൻ കുന്നുമ്മൽ (2024 ഒക്ടോബർ മുതൽ 5 വർഷത്തേക്ക്)

മറ്റു താൽക്കാലിക വി.സിമാർ ഇവരൊക്കെ

കേരള – ഡോ.മോഹനൻ കുന്നുമ്മൽ (2024 ഒക്ടോബർ മുതൽ)

എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ സർവകലാശാല (കെടിയു) – ഡോ.കെ.ശിവപ്രസാദ് (2024 നവംബർ മുതൽ)

ഡിജിറ്റൽ സർവകലാശാല – പ്രഫ.ഡോ.സിസ തോമസ് (2024 നവംബർ മുതൽ)

എംജി – പ്രഫ.ഡോ.സി.ടി.അരവിന്ദകുമാർ (2023 ജൂൺ മുതൽ)

മലയാളം സർവകലാശാല – പ്രഫ.ഡോ.സി.ആർ.പ്രസാദ് (2025 ജൂൺ മുതൽ)

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല – പ്രഫ.കെ.കെ.ഗീതാകുമാരി (2024 മാർച്ച് മുതൽ)

കാലിക്കറ്റ് – ഡോ.പി.രവീന്ദ്രൻ (2024 ജൂലൈ മുതൽ)

കണ്ണൂർ–‌ പ്രഫ.കെ.കെ.സാജു (2024 ജൂൺ മുതൽ)

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) – ഡോ.എം.ജുനൈദ് ബുഷ്റി (2024 സെപ്റ്റംബർ മുതൽ)

ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) – ഡോ.എ.ബിജുകുമാർ (2025 ജൂൺ മുതൽ)

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല – ഡോ.വി.പി.ജഗതി രാജ് (2024 മാർച്ച് മുതൽ)

കാർഷിക സർവകലാശാല – ഡോ.ബി.അശോക് (2023 മാർച്ച് മുതൽ)

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല – ഡോ.കെ.എസ്.അനിൽ (2024 മാർച്ച് മുതൽ)

Summary: The Kerala government initially found relief in the High Court verdict regarding the appointment of temporary Vice Chancellors in digital and technical universities. However, the subsequent Supreme Court decision has put the state government in a difficult position.

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

കത്രിക കണ്ണിനുള്ളിൽ കയറി; ചികിത്സാ പിഴവ് കവർന്നത് അഞ്ചുവയസുകാരിയുടെ കാഴ്ച! ഒടുവിൽ 10 ലക്ഷം പിഴ

കൽപ്പറ്റ: വയനാട് മുട്ടിൽ സ്വദേശിനിയായ അഞ്ചുവയസുകാരിക്ക് ചികിത്സാ പിഴവ് മൂലം കണ്ണ്...

തെലുങ്കും കീഴടക്കി അനശ്വര രാജൻ! ‘ചാമ്പ്യൻ’ ബോക്സ് ഓഫീസിൽ തരംഗമായി ഇനി ഒടിടിയിലേക്ക്;

മലയാളി പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ തെലുങ്ക് സിനിമാ ലോകത്തേക്ക് രാജകീയമായി...

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു;...

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയിൽ കാക്കകൾ ചത്തുവീഴുന്നു, ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

കണ്ണൂർ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി വർധിപ്പിച്ചുകൊണ്ട് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും എച്ച്5എൻ1...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Related Articles

Popular Categories

spot_imgspot_img