മാലിന്യക്കുഴിയിൽ വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം
മലപ്പുറം: അരീക്കോട് സമീപം കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിനകത്തെ മാലിന്യക്കുഴിയിൽ വീണു മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു.
വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലാണ് സംഭവം ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായത്.
മാനേജർ വിളിച്ചപ്പോഴാണ് തൊഴിലാളികൾ പ്രതികരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അസമിലെ തമുല്‍പൂര്‍ സ്വദേശി ഹിതേഷ് ശരണിയ് (46), ഗോയല്‍പുര സ്വദേശിയായ സമദ് അലി (20), ബിഹാര്‍ സ്വദേശിയും പ്ലാന്റിലെ മെക്കാനിക്കുമായ വികാസ് കുമാര്‍ (29) എന്നിവരാണ് മരിച്ചത്.
അനുഗ്രഹ ഹാച്ചറി പൗള്‍ട്രി ഫാംറെന്‍ഡറി യൂണിറ്റിലെ കെമിക്കൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഹിതേഷ് ആദ്യം അകത്തു കയറിയതായിരുന്നു.
എന്നാൽ അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ട് ബോധരഹിതനായി വീണതോടെ, മറ്റുള്ള രണ്ട് തൊഴിലാളികൾ രക്ഷപ്പെടുത്താൻ പിന്നേയ് കയറി. എന്നാൽ മൂന്നുപേരും അതിൽ നിന്ന് രക്ഷപ്പെടാനായില്ല.
ഉടൻ ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂരിൽ കുട്ടികളുമായി കിണറ്റിൽച്ചാടി യുവതി; മൂത്ത കുട്ടിയുടെ നില ഗുരുതരം
കണ്ണൂർ∙ കണ്ണൂരിൽ രണ്ടു കുട്ടികളുമായി കിണറ്റിൽച്ചാടി യുവതി. പരിയാരം ചെറുതാഴം ശ്രീസ്ഥയിൽ ആണ് സംഭവം. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു പ്രാഥമിക വിവരം.
അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി പതിനൊന്നരയോടെ കിണറ്റിൽ ചാടിയത്. ആറ് വയസ്സുള്ള മൂത്ത കുട്ടി ധ്യാൻ കൃഷ്ണയുടെ നില ഗുരുതരമാണ്.
നാലു വയസ്സുകാരി ദേവികയ്ക്കും സാരമായി പരുക്കേറ്റു. നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
തൃശ്ശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു.
ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് ഫസീല ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തിൽ ഗാർഹിക പീഡന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു.
ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നു എന്നാണ് വിവരം. രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദ് ആരോപിച്ചു.
Summary:
Malappuram: Three migrant workers died after falling into a waste pit at a poultry waste processing plant near Areekode. The incident occurred around 11 AM on Wednesday at the poultry waste treatment unit in Kalappara, Vadakkummuri.