ഇന്ത്യക്കാരിയിൽ പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി
ഇതുവരെ ലോകത്ത് കണ്ടെത്തപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് കര്ണാടകയിലെ കോലാറില്‍ നിന്നുള്ള ഒരു സ്ത്രീയില്‍ കണ്ടെത്തി. ഈ അപൂര്‍വ കണ്ടെത്തല്‍ ഇന്ത്യയ്ക്ക് മെഡിക്കല്‍ മേഖലയില്‍ വലിയ നേട്ടമാകുന്നു.
ഹൃദയ ശസ്ത്രക്രിയയ്ക്കായി കോലാറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് സ്ത്രീയുടെ രക്തം പൊതുവേ ഉപയോഗിക്കുന്ന O Rh+ വിഭാഗത്തിൽപ്പെട്ടത് എന്നു ആദ്യം തിരിച്ചറിഞ്ഞത്.
എന്നാല്‍ സാധാരണ O+ രക്തം ഇവരിൽ ഉപയോഗിക്കാനാകാത്തതിനെ തുടര്‍ന്ന്, വിശദമായ പരിശോധനയ്‌ക്കായി റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാൻസ്ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലേക്ക് രക്തസാമ്പിള്‍ അയച്ചു.
രജിസ്ട്രേഡ് തപാൽ സംവിധാനം ഓർമ്മയാകുന്നു
അവിടെ നടത്തിയ ആധികാരിക സെറോളജിക്കല്‍ പരിശോധനകളില്‍ രക്തം പാന്‌റിയാക്ടീവ് ആയതിനാൽ (മറ്റേതൊരു ഗ്രൂപ്പുമായും പൊരുത്തപ്പെടാത്തത്), ഇതൊരു പുതിയ രക്തഗ്രൂപ്പ് ആകാമെന്ന സംശയം ഉയര്‍ന്നു.
തുടര്‍ന്ന് രോഗിയുടെ കുടുംബത്തിലെ 20-ഓളം പേരുടേയും സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും യാതൊരു പൊരുത്തവും കണ്ടെത്തിയില്ല.
ഈ വ്യക്തിയില്‍ കണ്ടെത്തിയ ആന്റിജന്‍ “CRIB” (CR = Cromer; IB = India-Bengaluru) എന്ന് പേരിട്ടു. ഇവര്‍ ക്രിബ് ആന്റിജന്‍ ഉള്ള ലോകത്തിലെ ആദ്യ വ്യക്തിയാണ്. ഈ ഗ്രൂപ്പ് “ക്രോമര്‍ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റത്തിന്” കീഴിലാണ് വരുന്നത്.
രക്തം ലഭ്യമാക്കാനാവാതെ വന്ന സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ അതീവ ജാഗ്രതയോടെ രക്തം നല്‍കാതെയും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
തുടര്‍ന്ന്, രോഗിയുടെയും ബന്ധുക്കളുടെയും സാമ്പിളുകള്‍ കൂടുതല്‍ ഗവേഷണത്തിനായി യുകെയിലെ ബ്രിസ്റ്റലിലുള്ള ഇന്റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറിയിലേക്ക് അയച്ചു.
പത്ത് മാസം നീണ്ട വിശദമായ ഗവേഷണത്തിനും തന്മാത്രാ തലത്തിലെ പരിശോധനകള്‍ക്കും ശേഷം, ഇത് ഒരു പുതിയ രക്തഗ്രൂപ്പ് ആന്റിജനാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി എന്നാണ് ഡോ. അങ്കിത് മാഥൂര്‍ അറിയിച്ചു.
2025 ജൂണില്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്റെ (ISBT) 35-ാമത് റീജിയണല്‍ കോണ്‍ഗ്രസ്സിലാണ് ഈ അവിശ്വസനീയ കണ്ടെത്തല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Summary:
A previously unidentified and extremely rare blood group has been discovered in a woman from Kolar, Karnataka. This rare finding marks a significant breakthrough for India in the field of medical science.