വിദ്യാർത്ഥിനി പ്രസവിച്ച സംഭവം; പിതാവ് അറസ്റ്റിൽ

വിദ്യാർത്ഥിനി പ്രസവിച്ച സംഭവം; പിതാവ് അറസ്റ്റിൽ

കാസർകോട്: കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 48 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്.

കാസർകോട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഒരാഴ്ച മുൻപാണ് വീട്ടിൽ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ തുടർന്ന് കാ‍ഞ്ഞങ്ങാട്ടെ കുട്ടിയുടെ അമ്മ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് പ്രതിയെന്ന് കണ്ടെത്തിയത്. എന്നാൽ അതിനിടെ പ്രതി ​ഗൾഫിലേക്ക് കടന്നിരുന്നു. തുടർന്ന് ഇയാളോട് നാട്ടിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടു.

മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനിൽ‌ നാട്ടിലേക്കു വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.

ബസില്‍ നഗ്‌നത പ്രദര്‍ശനം; യുവാവ് പിടിയില്‍

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്.

ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്.

പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ഇയാളുടെ പ്രവര്‍ത്തികള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്

ഓടുന്ന ബസിൽ യുവതിക്ക് നേരേ നഗ്നതാപ്രദർശനം

കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് നേരെ യാത്രക്കാരൻ നഗ്നതാപ്രദർശനം നടത്തിയത്.

ഇതിന്റെ വീഡിയോ അടക്കം യുവതി ചിത്രീകരിച്ചിരുന്നു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാരന്റെ ലൈംഗിക വൈകൃതം യുവതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവമെന്ന് ദുരനുഭവം നേരിട്ട യുവതി പറഞ്ഞു.

ബസിൽ പൊതുവെ ആളുകുറയുന്നു. യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്.

സംഭവം കണ്ടതോടെ പാനിക്കായി. തുടർന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയതെന്നും യുവതി പറഞ്ഞു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവമുണ്ടായത്.

നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.

Summary: A 10th-grade student in Kasaragod gave birth at home, leading to the arrest of her 48-year-old father, a native of Kodagu. The accused was living with his wife and children in a rented house.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ...

ചുമട്ടുതൊഴിലാളിയുടെ 5000 രൂപ കവർന്നു

ചുമട്ടുതൊഴിലാളിയുടെ 5000 രൂപ കവർന്നു താമരശ്ശേരി: ചുമട്ടുതൊഴിലാളിയോട് പരിചയം നടിച്ച് എടിഎം കാർഡ്...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

Related Articles

Popular Categories

spot_imgspot_img