web analytics

ന്യൂയോർക്കിൽ വെടിവെപ്പ്

ന്യൂയോർക്കിൽ വെടിവെപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഓഫീസർ അടക്കം 4 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

27 കാരനായ ലാസ് വേഗസ് സ്വദേശി ഷെയ്ൻ ഡെവോൺ ടമൂറയാണ് അക്രമിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രണത്തിന് ശേഷം ഇയാളും സ്വയം വെടിയുതിർത്ത് ജീവനൊടുക്കി എന്നാണ് വിവരം.

345 പാർക്ക് അവന്യുവിലെ കെട്ടിടത്തിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ ഒരു പൊലീസ് ഓഫീസർക്കും മറ്റു രണ്ടു പൗരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ബ്ലാക്‌സ്‌റ്റോൺ, നാഷണൽ ഫുട്ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്.

44 നിലകളുള്ള കെട്ടിടത്തിന്‍റെ 33-ആം നിലയിലാണ് വെടിവെപ്പ് ഉണ്ടായത്. അക്രമി തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങളടക്കം ഇതിനകം പുറത്തുവന്നിട്ടുണ്ട്.

കൊല്ലപ്പെട്ട ന്യൂയോര്‍ക്ക് പൊലീസിലെ ഉദ്യോഗസ്ഥന്‍റെ പിന്നിലാണ് വെടിയേറ്റത്. ആക്രമണത്തെ തുടർന്ന് ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസുകാര്‍ എത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ് എന്നാണ് റിപ്പോർട്ട്.

ബാങ്കോക്കിൽ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ്

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു മാർക്കറ്റിൽ തിങ്കളാഴ്ച നടന്ന വെടിവെയ്പ്പിൽ ഒരു തോക്കുധാരി അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ആത്മഹത്യാ ചെയ്തു.

ആദ്യം മൂന്ന് സുരക്ഷാ ജീവനക്കാരെ വധിച്ച ശേഷം, വ്യക്തിപരമായ തർക്കം ഉണ്ടായിരുന്ന നാലാമത്തെ ജീവനക്കാരനെയും ഇയാൾ വധിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് ബ്യൂറോയുടെ കമാൻഡർ-ഇൻ-ചീഫ് സിയാം ബൺസം അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സുരക്ഷാ ജീവനക്കാരാണെന്ന് തായ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോയിറ്റേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നു.

പോലീസ് പുറത്ത് വിട്ട വിഡിയോ ദൃശ്യങ്ങളിൽ, വെളുത്ത തൊപ്പിയും ബാക്ക്‌പാക്കുമണിയിച്ച പ്രതി ഓർ ടോർ കോർ മാർക്കറ്റിലെ പാർക്കിംഗ് ഏരിയയിലൂടെ നടക്കുന്നത് കാണാം.

തോക്കുധാരി തായ്‌ലൻഡ് സ്വദേശിയാണെന്നും മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരുമായി ഇയാൾക്ക് മുമ്പ് തർക്കം ഉണ്ടായിരുന്നുവെന്നും പൊലീസ് ലെഫ്റ്റനന്റ് സിയാം ബൂൺസം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

2023-ൽ ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള ഒരു ആഡംബര ഷോപ്പിംഗ് മാളിൽ 14 വയസുള്ള ആൺകുട്ടി നടത്തിയ വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട് അഞ്ച് പേർക്ക് പരിക്കേൽന്നിരുന്നു.

തായ്‌ലൻഡിൽ തോക്കുകൾ കൈവശം വയ്ക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. കൂട്ട വെടിവെയ്പ്പ് സംഭവങ്ങൾ അത്ര സാധാരണമല്ലെങ്കിലും, സമീപ വർഷങ്ങളിൽ രാജ്യത്ത് നിരവധി ഗുരുതരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Summary: A tragic shooting incident in New York has claimed the lives of four people, including a police officer. International media report that the situation unfolded late last night, and investigations are ongoing.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

Related Articles

Popular Categories

spot_imgspot_img