ഈ പുതിയ ജല വൈദ്യുത പദ്ധതി സൂപ്പർഹിറ്റാണ്

ഈ പുതിയ ജല വൈദ്യുത പദ്ധതി സൂപ്പർഹിറ്റാണ്

കട്ടപ്പന: ഉത്പാദനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജല വൈദ്യുത പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനരംഗത്ത് നൽകിയത് മികച്ച സംഭാവന. 85.76465 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഇതിനകം പദ്ധതിയിൽ ഉത്പാദിപ്പിച്ചു . കഴിഞ്ഞ വർഷം ഒക്‌ടോബർ 28 നാണ് പദ്ധതിക്ക് തുടക്കമായത്. വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ കഴിഞ്ഞ വർഷം ജൂലൈ 10നും രണ്ടാം നമ്പർ ജനറേറ്റർ സെപ്തംബർ 30നുമാണ് ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉത്പാദനം ആരംഭിച്ചത്.

ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ അളവിൽ ജലം മതിയെന്നതാണ് തൊട്ടിയാർ പദ്ധതിയുടെ പ്രത്യേകത. റൺ ഓഫ് ദി റിവർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പദ്ധതിയുടെ സ്ഥാപിത ശേഷി 40 മെഗാവാട്ടും വാർഷികോൽപ്പാദനം ലക്ഷ്യമിടുന്നത് 99 ദശലക്ഷം യൂണിറ്റുമാണ്.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ മന്നാംകണ്ടം വില്ലേജിലാണ് തൊട്ടിയാർ ജല വൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ നീരൊഴുക്കാണ് പദ്ധതിയുടെ സ്രോതസ്.

ദേവിയാർ പുഴയിൽ, വാളറയിൽ 222 മീറ്റർ നീളവും 7.5 മീറ്റർ ഉയരവുമുള്ള കോൺക്രീറ്റ് തടയണ നിർമ്മിച്ച് 60 മീറ്റർ നീളമുള്ള ഒരു കനാൽവഴി ജലം തിരിച്ച് വിട്ട് കുതിരകുത്തി മലയിലെ 2.60 മീറ്റർ വ്യാസവും 199 മീറ്റർ നീളവുമുള്ള തുരങ്കത്തിൽ എത്തിക്കുന്നു. അവിടെ നിന്നും 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പ് വഴി കടത്തിവിട്ട് പെരിയാർ നദിയുടെ വലതുകരയിൽ സ്ഥാപിച്ച വൈദ്യുതി നിലയത്തിൽ എത്തിച്ച് 10 മെഗാവാട്ടും 30 മെഗാവാട്ടും ശേഷിയുള്ള ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദനം നടത്തുന്നു. അതിനു ശേഷം ജലം പെരിയറിലേക്ക് തന്നെ ഒഴുക്കി വിടുന്നു.

പദ്ധതിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലോവർ പെരിയാർ തൊട്ടിയാർ ഫീഡറിലേക്കും തൊട്ടിയാർ-ചാലക്കുടി ഫീഡറിലേക്കും എത്തിക്കുന്നു. കൂടാതെ പെരിയാർ നദിക്ക് കുറുകെ നീണ്ടപാറയ്ക്ക് സമീപത്തായി 110 മീറ്റർ നീളമുള്ള പാലവും നിർമ്മിച്ചിട്ടുണ്ട്. പദ്ധതിക്കായി 23.05 ഹെക്ടർ സ്ഥലം ആവശ്യമായി വന്നു.

ജലസമൃദ്ധിയാൽ അനുഗ്രഹീതമായ സംസ്ഥാനത്തിന് തികച്ചും അനുയോജ്യമായത് ജലവൈദ്യുത പദ്ധതികളാണ്. സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുത ഉപഭോഗം മുന്നിൽ കണ്ടുകൊണ്ടും വികസന രംഗത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായും ഗുണമേന്മയുള്ള ചിലവുകുറഞ്ഞ ജലവൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് വൈദ്യുതി വ്കുപ്പ് അധികൃതർ പറഞ്ഞു. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് വിവിധ ജലവൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. അത്തരത്തിൽ ആവിഷ്‌കരിച്ച് നിർമ്മിച്ച ജലവൈദ്യുത പദ്ധതിയാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി. 188 കോടി രൂപയാണ് തൊട്ടിയാർ പദ്ധതിയുടെ ആകെ നിർമ്മാണച്ചെലവ്.

ഇടുക്കി ജില്ലയിൽ ദേവിയാറിന്റെ ഭാഗമായ വാളറയ്ക്കു സമീപം തൊട്ടിയാർ പദ്ധതി പ്രദേശത്ത് തടയണ നിർമിച്ച് പെരിയാറിന്റെ തീരത്തു നീണ്ടപാറയിൽ നിർമിച്ച നിലയത്തിൽ വെള്ളം എത്തിച്ചാണു വൈദ്യുതോൽപാദനം. ശേഷം വെള്ളം പെരിയാറിലേക്കാണ് ഒഴുകുന്നത്. ലോവർപെരിയാർ പദ്ധതിയുടെ പഴയ ലൈനിലേക്കു ബന്ധിപ്പിച്ചു ചാലക്കുടി സബ്സ്റ്റേഷൻ വഴിയാണു വൈദ്യുത വിതരണം.

2009ൽ 207 കോടി രൂപയ്ക്കാണു പദ്ധതിയുടെ കരാർ നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ, നിർമാണം പാതിവഴിയിൽ എത്തുന്നതിനു മുൻപേ കരാർ റദ്ദാക്കി. തുടർന്നു 2018ൽ എസ്റ്റിമേറ്റ് പുതുക്കി 280 കോടിക്കു വീണ്ടും കരാർ നൽകി. തൊട്ടിയാർ മുതൽ പത്താംമൈലിനു സമീപം വരെ പുഴയുടെ ഇരു കരകളിലുമായി 10 ഹെക്ടറോളം ഭൂമി പദ്ധതിക്കുവേണ്ടി വൈദ്യുതി വകുപ്പ് ഏറ്റെടുത്തു. വനം, റവന്യു വകുപ്പുകളിൽ നിന്ന് ആവശ്യമായ ഭൂമിയും ലഭിച്ചു. ദേവിയാറിനു കുറുകെ 222 മീറ്റർ നീളത്തിൽ തടയണ നിർമിച്ചിട്ടുണ്ട്. അനുബന്ധമായി 199 മീറ്റർ നീളത്തിൽ ടണലും 2.05 മീറ്റർ വ്യാസത്തിൽ 1,250 മീറ്റർ പെൻസ്റ്റോക്കും സ്ഥാപിച്ചു. നീണ്ടപാറയിലെ പവർഹൗസിൽ 10, 30 മെഗാവാട്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കും.

ENGLISH SUMMARY:

Thottiyar hydroelectric project in Idukki marks one year of operation, contributing significantly to Kerala’s power sector with 85.76 million units of electricity generated since October 28 last year.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

തത്തയെ കെണിവെച്ച് പിടികൂടി വളര്‍ത്തി; കേസ്

തത്തയെ കെണിവെച്ച് പിടികൂടി വളര്‍ത്തി; കേസ് കോഴിക്കോട്: തത്തയെ വയലില്‍ നിന്ന് കെണിവെച്ച്...

35 വർഷമായി ഭൂമിക്കടിയിലായിരുന്ന, ഡയാന രാജകുമാരിയുടെ രഹസ്യപേടകം തുറന്നു…! ഉള്ളിൽ കണ്ട കാഴ്ചകൾ.. ചിത്രങ്ങൾ:

35 വർഷമായി ഭൂമിക്കടിയിലായിരുന്ന, ഡയാന രാജകുമാരിയുടെ രഹസ്യപേടകം തുറന്നു…! ഉള്ളിൽ കണ്ട...

ശ്രീശാന്തിനെ ഹർഭജൻ അടിക്കുന്ന വീഡിയോ

ശ്രീശാന്തിനെ ഹർഭജൻ അടിക്കുന്ന വീഡിയോ ന്യൂഡൽഹി ∙ 2008-ലെ ആദ്യ ഐപിഎൽ സീസണിൽ...

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം തിരുവനന്തപുരം: 2025-ലെ രണ്ടാം ചന്ദ്രഗ്രഹണം സെപ്റ്റംബർ 7-ന്...

ആ പരസ്യത്തിൽ ഒന്ന് ക്ലിക്ക് ചെയ്തതേയുള്ളു, ഡോക്ടർക്ക് നഷ്ടമായത് 73 ലക്ഷം രൂപ…!

ആ പരസ്യത്തിൽ ഒന്ന് ക്ലിക്ക് ചെയ്തതേയുള്ളു, ഡോക്ടർക്ക് നഷ്ടമായത് 73 ലക്ഷം...

റിപ്പോർട്ടർ ടിവിയെ പ്രതിസന്ധിയിലാക്കി പുതിയ വിവാദം

റിപ്പോർട്ടർ ടിവിയെ പ്രതിസന്ധിയിലാക്കി പുതിയ വിവാദം കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വളരെ...

Related Articles

Popular Categories

spot_imgspot_img