മദ്യപിച്ച് സ്‌കൂളിൽ കിടന്നുറങ്ങി പ്രധാനാധ്യാപകൻ

മദ്യപിച്ച് സ്‌കൂളിൽ കിടന്നുറങ്ങി പ്രധാനാധ്യാപകൻ

സ്‌കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനായ നിങ്കപ്പ എന്നയാളെയാണ് സസ്‌പെൻഡ് ചെയ്തത്.

ജൂലൈ 24നാണ് മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് നിങ്കപ്പ സ്കൂളിന്‍റെ പാചകപ്പുരയ്ക്ക് മുന്‍പില്‍ കിടന്നുറങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

ഇയാൾ സ്‌കൂളിൽ പതിവായി മദ്യലഹരിയിലാണ് എത്തിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സിന്താനൂര്‍ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് ലഭിച്ച അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിങ്കപ്പയെ സസ്‌പെന്റ് ചെയ്തത്.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെതിരെ നടപടിയെടുത്തു.

മദ്യലഹരിയിൽ ഇയാൾ സ്കൂളിലെ വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നു എന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

മാത്രമല്ല കൃത്യമായി ജോലി ചെയ്യില്ല എന്ന പരാതിയുമുണ്ട്. അധ്യാപകനെതിരെ ചില വിദ്യാർഥികളുടെ രക്ഷിതാക്കൾ മുൻപും പരാതി നൽകിയിരുന്നു.

രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നിങ്കപ്പയ്‌ക്കെതിരെ നേരത്തേ പരാതികൾ ഉയര്‍ന്നെങ്കിലും അധികൃതര്‍ നടപടി എടുത്തിരുന്നില്ല എന്നാണ് ആക്ഷേപം.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

Related Articles

Popular Categories

spot_imgspot_img