ട്രാക്കിൽ കുതിക്കാൻ ഇനി ഹൈഡ്രജൻ തീവണ്ടിയും
ചെന്നൈ: ഹൈഡ്രജൻ തീവണ്ടിയുടെ എൻജിന്റെ പരീക്ഷണ ഓട്ടം വിജയിച്ചു. പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഫ്)യുടെ യാർഡിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ഐസിഎഫിൽ നിർമിച്ച 1200 എച്ച്പി തീവണ്ടിയുടെ മുന്നിലും പിറകിലുമായി ഓരോ എൻജിനുകൾ വീതമാണ് ഉണ്ടാകുക. ഇതിൽ ഒരു എൻജിൻ മാത്രമാണ് ശനിയാഴ്ച പരീക്ഷണഓട്ടം നടത്തിയത്.
പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. മറ്റൊരു എൻജിൻ അടുത്ത ആഴ്ച പരീക്ഷണ ഓട്ടം നടത്തും.
തുടർന്ന് ഹൈഡ്രജൻ തീവണ്ടി ഓഗസ്റ്റ് അവസാനത്തോടെ റെയിൽവേയ്ക്ക് കൈമാറുമെന്ന് ഐസിഎഫ് അധികൃതർ അറിയിച്ചു.
തുടർന്ന് റെയിൽവേയും പരീക്ഷണ ഓട്ടം നടത്തിയശേഷം കമ്മിഷൻ ചെയ്യും. മുന്നിലും പിറകിലുമായി ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഒരോ എൻജിനുകളും നടുവിൽ യാത്രക്കാർക്ക് കയറാവുന്ന എട്ട് ഓർഡിനറി കോച്ചുകളുമാണ് ഹൈഡ്രജൻ തീവണ്ടിയിൽ ഉണ്ടാകുക.
ഉത്തര റെയിൽവേയിൽ ജിന്ധ് -സോനാപ്പെട്ട് റൂട്ടിലാണ് ഹൈഡ്രജൻ തീവണ്ടി സർവീസ് നടത്തുകയെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.
റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട
ചെന്നൈ: റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കാൻ ഒരുങ്ങുന്നത്.
സ്റ്റേഷനിലെത്തുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നു ദക്ഷിണ റെയില്‍വേ മുന്നറിയിപ്പ് നൽകി.
റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ അധികൃതര്‍, റെയില്‍വെ പൊലീസ്, റെയില്‍വെ സംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. കൂടാതെ സിസിടിവി കാമറകള്‍ വഴിയുള്ള നിരീക്ഷണം ശക്തമാക്കാനുമാണ് തീരുമാനം.
നിലവില്‍, റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ മാത്രമേ അനുമതി നൽകിയിട്ടുയുള്ളൂ. മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ വീഡിയോ ചിത്രികരിക്കാന്‍ അനുമതിയില്ല.
വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തി. ന്യൂഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നല്‍കിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്.
എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കറിയില്‍ കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്ന ചിത്രം യാത്രക്കാരന്‍ പങ്കു വെച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
22440 നമ്പര്‍ വണ്ഡേഭാരത്തിലെ സി3 കോച്ചിലെ സീറ്റ് നമ്പര്‍ 53-ലെ യാത്രക്കാരനാണ് കറിയില്‍ നിന്ന് പ്രാണിയെ കിട്ടിയത്.
അതേസമയം യാത്രക്കാരന്‍ ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ ക്ഷണാപണം നടത്തി റെയില്‍വേ രംഗത്തെത്തി.
റെയില്‍വേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ക്ഷമാപണം നടത്തിയത്. ചിത്രങ്ങൾ വൈറലായതോടെ നിരവധിയാളുകളാണ് വിവിധ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സേവനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഭക്ഷണ വില്‍പ്പനക്കാരുടെ മേല്‍ കര്‍ശനമായ മേല്‍നോട്ടം വേണമെന്നും പൊതു ജനം ആവശ്യപ്പെട്ടു.
ശുചിത്വ ഓഡിറ്റുകള്‍ പതിവാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും ആണ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ച് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Summary: The trial run of India’s hydrogen-powered train engine was successfully conducted at the Integral Coach Factory (ICF) yard in Perambur. The 1200 HP engine, developed by ICF, features one engine unit each at the front and rear, marking a major step in sustainable rail transport.









