സിപിഎമ്മിനെ ഉപദേശിച്ച് ബോംബെ ഹൈക്കോടതി

സിപിഎമ്മിനെ ഉപദേശിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: വിദേശ വിഷയങ്ങളിൽ ഇടപെടുന്നതിന് പകരം സ്വന്തം രാജ്യത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കണമെന്ന് സിപിഐഎമ്മിനെ ഉപദേശിച്ച് ബോംബെ ഹൈക്കോടതി. പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുംബൈ പൊലീസിന്റെ അനുമതി നിഷേധിച്ചതിനെതിരെ സിപിഎം സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഇത്തരത്തിൽ വിമർശിച്ചത്. പിന്നീട് ഹർജി കോടതി തള്ളുകയും ചെയ്തു.

ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അൻഖഡ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇത്തരത്തിൽ വിമർശിച്ചത്.
“രാജ്യത്തെ സ്നേഹിക്കുക. ദേശീയതയുണ്ടെങ്കിൽ മലിനീകരണം, പ്രളയം, മറ്റ് ആഭ്യന്തര പ്രശ്‌നങ്ങൾ എന്നിവയിൽ താത്പര്യം കാണിക്കുക” – ബെഞ്ച് അഭിപ്രായപ്പെട്ടു. പലസ്തീൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് ഇന്ത്യയുടെ വിദേശ നയത്തെ എങ്ങനെ ബാധിക്കുന്നു എന്ന് സിപിഎം തിരിച്ചറിയുന്നുണ്ടോയെന്നും കോടതി ചോദിച്ചു.

സിപിഎമ്മിന്റെ അഭിഭാഷകനായ മിഹിർ ദേശായ്, വിദേശ നയത്തോട് എതിരാണെങ്കിലും പൗരന്മാർക്ക് പ്രതിഷേധം നടത്താനുള്ള ഭരണഘടനാപരമായ അവകാശം ലഭിക്കില്ലെ എന്നു ചോദിച്ചു. എന്നാൽ, കോടതി സിപിഎമ്മിന്റെ വാദം അംഗീകരിച്ചില്ല.

പക്ഷപാതപരമായ നിലപാട്:
ബെഞ്ചിന്റെ നിരീക്ഷണങ്ങൾക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ ശക്തമായി പ്രതികരിച്ചു. കോടതിയുടെ നിലപാട് അധികാരപരിധി ലംഘിക്കുന്നതും രാഷ്ട്രീയപക്ഷപാതപരവുമാണെന്ന് ആരോപിച്ച പോളിറ്റ് ബ്യൂറോ, ജനങ്ങളുടെ മനുഷ്യാവകാശങ്ങളും രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങളും കോടതിക്ക് മാന്യമായി പരിഗണിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

പൗരസമൂഹ സംഘടനയായ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ നേതൃത്വം നൽകുന്ന റാലിയായിരുന്നു കഴിഞ്ഞ മാസം 17ന് മുംബൈയിൽ നടക്കാനിരുന്നത്. വിദേശ നയത്തിന് ബാഹ്യപ്രതിഭാസം ഉണ്ടാകുമെന്ന് കാണിച്ചുകൊണ്ടാണ് മുംബൈ പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചത്.

പലസ്തീൻ വിഷയത്തിൽ രംഗത്തിറങ്ങിയ സിപിഎംക്ക് തിരിച്ചടി നൽകി ഹൈക്കോടതി, രാജ്യത്തെ പ്രശ്‌നങ്ങൾ പരിഗണിക്കാൻ മുൻഗണന നൽകണമെന്നും വിദേശ വിഷയങ്ങളിൽ ആഴത്തിൽ ചാടരുതെന്നും ഉപദേശിച്ചു.

ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു; ഇന്നവർ കേരളത്തിൽ രണ്ട് ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള തിരക്കിലാണ്

തിരുവനന്തപുരം: ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം.

ഇപ്പോള്‍ സിപിഎം മുഖ്യകക്ഷിയായ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കേരളത്തിൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ ഊർജ്ജിതമെന്ന് റിപ്പോർട്ട്.

ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും എന്നതിനാലാണ് കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്.

കേരളത്തിലെ ആണവ വൈ​ദ്യുതനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ പതിനഞ്ചിന് മുംബൈയിലായിരുന്നു കേരളത്തിലെ ആണവനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ച. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്ഇബി ചെയർമാനും സംഘവുമാണ് ചർച്ച നടത്തിയത്. ബിജു പ്രഭാകറും രണ്ട് ഡയറക്ടർമാരുമാണു മുംബൈയിൽ ആദ്യഘട്ട ചർച്ച നടത്തിയത്.

രണ്ടാം ഘട്ടത്തിൽ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയർമാനുമായി സംസ്ഥാന ഊർജവകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി ചർച്ച നടത്തും. കൽപാക്കം ആണവ പദ്ധതി നടപ്പാക്കുന്നത് ന്യൂക്ലിയർ പവർ കോർപറേഷനു കീഴിലുള്ള ഭാവിനിയാണ്. നാളെയാണ് അഡീഷനൽ ചീഫ് സെക്രട്ടറിയും ഭാവിനി ചെയർമാനുമായുള്ള വീഡിയോ കോൺഫറൻസ്.

രണ്ട് ആണവ വൈദ്യുത പദ്ധതികളാണ് സംസ്ഥാന ഊർജ്ജവകുപ്പിന്റെയും കെഎസ്ഇബിയുടെയും മുന്നിലുള്ളത്. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു.

220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നൽകണമെന്ന ആവശ്യം ചർച്ചയിൽ കെഎസ്ഇബി മുന്നോട്ടുവച്ചു.

സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയിൽ നിന്നോ ഉടൻ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയർ കോർപറേഷനുമായി ചർച്ച ചെയ്തിരുന്നു. ടെൻഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാൽ, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത്.

സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉൽപാദന ശേഷി 3200 മെഗാവാട്ടാണെങ്കിലും പരമാവധി 1800 മെഗാവാട്ട് ആണ് ഉൽപാദനം. 2030ൽ കേരളത്തിന്റെ ഊർജ ആവശ്യങ്ങൾക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കേണ്ടി വരുമെന്ന കെഎസ്ഇബി റിപ്പോർട്ട് പരിഗണിച്ചാണു നടപടി.

ആണവ വൈദ്യുതപദ്ധതി, തീരദേശത്തു സ്ഥാപിച്ചാൽ 625 ഹെക്ടറും മറ്റു സ്ഥലങ്ങളിലാണെങ്കിൽ 960 ഹെക്ടറും വേണമെന്നാണു ഭാവിനി സിഎംഡി കെ.വി.സുരേഷ്കുമാർ ചീഫ് സെക്രട്ടറിക്കയച്ച കത്തിലെ നിർദേശം.

ഇതിനുപുറമേ, ഉദ്യോഗസ്ഥർക്കായി ടൗൺഷിപ് നിർമിക്കാൻ 5–6 കിലോമീറ്ററിനുള്ളിൽ 125 ഹെക്ടർ കൂടി വേണം. ചെന്നൈ കൽപാക്കത്ത് സ്ഥാപിച്ചതുപോലെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിക്കുന്നതിനാണ് ഇൗ സൗകര്യങ്ങൾ നൽകേണ്ടത്

English Summary :

The Bombay High Court issued a sharp rebuke to the CPI(M) over its intervention in the Palestine issue, advising the party to prioritize resolving domestic issues rather than delving deeply into foreign affairs.

spot_imgspot_img
spot_imgspot_img

Latest news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

Other news

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

Related Articles

Popular Categories

spot_imgspot_img