web analytics

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട

ചെന്നൈ: റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കാൻ ഒരുങ്ങുന്നത്.

സ്റ്റേഷനിലെത്തുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നു ദക്ഷിണ റെയില്‍വേ മുന്നറിയിപ്പ് നൽകി.

റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ അധികൃതര്‍, റെയില്‍വെ പൊലീസ്, റെയില്‍വെ സംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. കൂടാതെ സിസിടിവി കാമറകള്‍ വഴിയുള്ള നിരീക്ഷണം ശക്തമാക്കാനുമാണ് തീരുമാനം.

നിലവില്‍, റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ മാത്രമേ അനുമതി നൽകിയിട്ടുയുള്ളൂ. മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ വീഡിയോ ചിത്രികരിക്കാന്‍ അനുമതിയില്ല.

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തി. ന്യൂഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നല്‍കിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കറിയില്‍ കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്ന ചിത്രം യാത്രക്കാരന്‍ പങ്കു വെച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

22440 നമ്പര്‍ വണ്ഡേഭാരത്തിലെ സി3 കോച്ചിലെ സീറ്റ് നമ്പര്‍ 53-ലെ യാത്രക്കാരനാണ് കറിയില്‍ നിന്ന് പ്രാണിയെ കിട്ടിയത്. അതേസമയം യാത്രക്കാരന്‍ ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ ക്ഷണാപണം നടത്തി റെയില്‍വേ രംഗത്തെത്തി.

റെയില്‍വേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ക്ഷമാപണം നടത്തിയത്. ചിത്രങ്ങൾ വൈറലായതോടെ നിരവധിയാളുകളാണ് വിവിധ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സേവനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഭക്ഷണ വില്‍പ്പനക്കാരുടെ മേല്‍ കര്‍ശനമായ മേല്‍നോട്ടം വേണമെന്നും പൊതു ജനം ആവശ്യപ്പെട്ടു.

ശുചിത്വ ഓഡിറ്റുകള്‍ പതിവാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും ആണ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ച് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ ട്രെയിനില്‍ വെച്ച് ഒരു യാത്രക്കാരന് സാമ്പാറില്‍ നിന്ന് പ്രാണികളെ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായ് ഏഴാം തീയതി തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെയും കണ്ടെത്തിയിരുന്നു.

യാത്രക്കാരന്‍ കഴിച്ച കറിയില്‍ നിന്നാണ് പല്ലിയെ കിട്ടിയത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

Summary: Indian Railways has officially banned the filming of reels and short videos on railway tracks and stations. Violators will be fined ₹1,000 if caught engaging in such activities, as per the latest notification issued by the Railways.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ

ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ ഷാർജ: യുഎഇയിലെ ഷാർജയിൽ ജോലിസ്ഥലത്തെ...

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും!

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും! ബെംഗളൂരു:...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ്

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ് വാഷിങ്ടൺ: ഇറാന്‍ പരമോന്നത...

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ മുംബൈ:...

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് ‘കിളവൻ’ ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ?

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് 'കിളവൻ' ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ? മുംബൈ: രാജ്യത്തെ ചരക്കുഗതാഗത...

Related Articles

Popular Categories

spot_imgspot_img