തായ്ലൻഡ് – കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു
അയൽരാജ്യങ്ങളായ കംബോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സൈനികസംഘർഷം രൂക്ഷമായതോടെ അതിർത്തി യുദ്ധസമാനം.
ഇരുരാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുക ളായി നിലനിൽക്കുന്ന അതിർത്തിത്തർ ക്കം വഷളായതോടെയാണ് സായുധ -നയതന്ത്ര സംഘർഷം മൂർച്ഛിച്ചത്.
തായ് ഗ്രാമങ്ങളിൽ കംബോഡിയ നട ത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഭൂരിഭാഗവും സാധാരണ ക്കാരാണെന്നാണ് വിവരം. മറുപടിയായി തായ് എഫ്-16 യുദ്ധവിമാനം കം ബോഡിയയിൽ വ്യോമാക്രമണം നട ത്തിയതായി റിപ്പോർട്ടുണ്ട്.
പിന്നാലെ, അതിർത്തി പ്രവിശ്യകളായ സുരിൻ, ഒഡാർ മീഞ്ചെ എന്നിവയ്ക്ക് സമീപമുള്ള കേന്ദ്രങ്ങളിൽ നേരിട്ട് ഏറ്റുമുട്ടലുണ്ടായി. ആറ് അതിർത്തിപ്രദേശങ്ങളിൽ സംഘർഷം തുടരുകയാണെന്ന് തായ് പ്രതിരോധ മന്ത്രാലയ വക്താവ് സുരസന്ത് കോങ്സിരി പറഞ്ഞു.
ബുധനാഴ്ച അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതാണ് സംഘർഷത്തിന് വഴിവെച്ചത്. താ മൗൻ തോം, താ മുൻ തോം ക്ഷേത്രങ്ങൾക്കുചുറ്റും വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഇതോടെ, തായ് ഗ്രാമ വാസികൾ വീടുകളിൽനിന്ന് പലായനം ചെയ്തു. സംഭവത്തെത്തുടർന്ന് കംബോ ഡിയൻ സ്ഥാനപതിയെ തായ്‌ലാൻഡ് പുറത്താക്കി. അതിർത്തികൾ അടച്ചു.
നയതന്ത്ര ബന്ധങ്ങൾ ഒഴിവാക്കിയും ബാങ്കോക്കി ലെ സ്ഥാനപതികാര്യാലയം ഒഴിപ്പിച്ചും കംബോഡിയ തിരിച്ചടിച്ചു. 817 കിലോ മീറ്റർ നീളമുള്ള അതിർത്തിയാണ് താ യ്‌ലാൻഡും കംബോഡിയയും തമ്മിലുള്ളത്.
കംബോഡിയ ഫ്രാൻസിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്ത് അവരാണ് ഈ അതിർത്തി നിർണയി ച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സഹക രണം ഉണ്ടായിരുന്നെങ്കിലും താ മൗൻ തോം, താ മുൻ തോം എന്നീ ക്ഷേത്ര ങ്ങൾ ഉൾപ്പെടുന്ന മേഖലയെ ചുറ്റിപ്പറ്റി പ്രശ്നങ്ങളുണ്ടായിരുന്നു.









