കുട്ടിയുടെ വിരലുകൾ പൊള്ളിവീർത്തു

കുട്ടിയുടെ വിരലുകൾ പൊള്ളിവീർത്തു

ന്യൂകാസിൽ: വിഷച്ചെടിയിൽ തൊട്ട മൂന്ന് വയസുകാരന്റെ കൈ വിരലുകൾ പൊള്ളി വീർത്തു. ബ്രിട്ടനിലെ ന്യൂകാസിലിൽ ആണ് സംഭവം നടന്നത്. ബ്രൂക്ക്ലിൻ ബോൺ എന്ന മൂന്ന് വയസ്സുകാരൻ ഡേ കെയറിൽ പോകുന്ന വഴിയിലാണ് വിഷ ചെടിയിൽ തൊട്ടത്.

വിഷച്ചെടിയിൽ തട്ടിയതോടെ കുട്ടിയുടെ കൈ വിരലുകൾ പൊള്ളി വീർക്കുകയായിരുന്നു. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചെടിയെന്ന് കുപ്രസിദ്ധമായ ജയന്റ് ഹോഗ്വീഡ് ചെടിയിലാണ് മൂന്ന് കുട്ടിയുടെ കൈ തട്ടിയത്.

പ്ലേ സ്കൂളിലേക്ക് പോകുംവഴി പൂപറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു സംഭവം. അസഹ്യമായ നിലയിൽ പൊള്ളൽ അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിയത്.

പഴുപ്പിന് സമാനമായ നിലയിൽ ദ്രാവകം നിറഞ്ഞ നിലയിൽ പൊള്ളിയ വിരലുമായാണ് കുട്ടി ചികിത്സ തേടിയത്. സൗത്ത് ടിനെസൈഡിലെ ആശുപത്രിയിലാണ് മൂന്ന് വയസുകാരനെ പ്രവേശിപ്പിച്ചത്.

അതേസമയം ചെടിയിൽ തൊട്ട് നിമിഷങ്ങൾക്കുള്ളിൽ കുട്ടി കൈ വലിച്ചതിനാൽ പൊള്ളൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഏറ്റിട്ടില്ല.

എന്താണ് ജയന്റ് ഹോഗ്വീഡ് ചെടി

അത്യന്തം അപകടകാരിയായ ജയന്റ് ഹോഗ്വീഡ് ചെടിയുമായി സമ്പർക്കത്തിൽ വന്ന് കഴിഞ്ഞാൽ ഗുരുതര ത്വക്ക് പ്രശ്നങ്ങളാണ് വ‍ർഷങ്ങളോളം അനുഭവപ്പെടുക. സഹിക്കാനാവാത്ത വേദനയും നീരുമാണ് ചെടിയുമായി സമ്പർക്കത്തിൽ വന്ന ഭാഗത്ത് അനുഭവപ്പെടുക.

ചെറിയൊരു സ്പർശനം പോലും അതീവ അപകടകാരിയാക്കുന്നതാണ് ഈ ചെടി. അതിനാൽ സെക്കൻഡ് ഡിഗ്രി പൊള്ളലിനാണ് നിലവിൽ മൂന്ന് വയസുകാരന് ചികിത്സ നൽകുന്നത്. നാല് ആഴ്ചയോളം വേണ്ടി വരും വിരലിലെ പൊള്ളൽ മാറാനെന്നാണ് ഡോക്ടർമാർ പറയുന്നത്.

കൊക്കേഷ്യ സ്വദേശിയായ 1817ലാണ് ജയന്റ് ഹോഗ്വീഡ് ബ്രിട്ടനിലെത്തിയത്. ഇതിന് പിന്നാലെ അധിനിവേശ സസ്യമായ ഹോഗ്വീഡ് വളരെ വേഗത്തിൽ ബ്രിട്ടന്റെ പല ഭാഗത്തും പടർന്നു.

19ാം നൂറ്റാണ്ടിൽ അലങ്കാര ചെടിയായാണ് ജയന്റ് ഹോഗ്വീഡ് ബ്രിട്ടനിലെത്തിയത്. വെള്ളത്തിലൂടെ വിത്തുകൾ പടരുന്നതിനാൽ ബ്രിട്ടനിലെ നദീ തീരങ്ങളിൽ ഈ ചെടിയുടെ വ്യാപനം വളരെ പെട്ടന്ന് സംഭവിച്ചു.

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാറുണ്ട്. എന്നാൽ മാരകമായ ജീവനെ ബാധിക്കുന്ന ഒരു ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ് എന്നത്.

പേര് പോലെ തന്നെ ഒരു അതി ഭീകരൻ ബാക്ടീരിയയാണ് ഇത്. മാംസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ മൂലം ഈ വർഷം മാത്രം ഫ്‌ളോറിഡയിൽ മരണമടഞ്ഞത് നാല് പേരാണ്.

ആകെ 11 പേർക്ക് അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്യുന്നു.

ചൂടുള്ള കടൽവെളളത്തിലാണ് ഇത്തരത്തിലുള്ള ബാക്ടീരിയ കാണപ്പെടുന്നത്. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന അണുബാധയാണ് ജീവന് തന്നെ ഭീഷണി ആയി മാറുന്നത്.

വേവിക്കാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെയോ കടൽവെള്ളം മുറിവിൽ പ്രവേശിക്കുന്നതിലൂടെയോ ബാക്ടീരിയ ശരീരത്തിൽ കടക്കുമെന്നാണ് റിപ്പോർട്ട്. ചികിത്സിച്ചില്ലെങ്കിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധ മാരകമായി മാറിയേക്കാം.

ശരീരത്തിലെത്തി 24 മണിക്കൂറിനുള്ളിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധയുടെ ലക്ഷണങ്ങൾ കാണാനാകും.

പനി, തണുപ്പ്,ചർമ്മത്തിലെ ചുവപ്പ്, പെട്ടെന്ന് വീർക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന തടിപ്പുകൾ, ചർമ്മത്തിൽ ദ്രാവകം നിറഞ്ഞ കുമിളകൾ, ഓക്കാനം, ഛർദ്ദി, അതിസാരം, തലകറക്കം,

ബോധക്ഷയം അല്ലെങ്കിൽ രക്തസമ്മർദ്ദം കുറയുന്ന ലക്ഷണങ്ങൾ, ആശയക്കുഴപ്പം അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ് ഇവയൊക്കെ ലക്ഷണങ്ങളാണ്.

വളരെ അപൂർവമായി മാത്രം കാണുന്ന ഒരുതരം അണുബാധയാണ് വിബ്രിയോ വൾനിഫിക്കസ് എന്നു പറയുന്നത്. എങ്കിലും അമേരിക്കയിൽ വർഷംതോറും ഏകദേശം 100 മുതൽ 200 വരെ കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്.

Summary: A three-year-old boy in Newcastle, UK, suffered severe swelling and burns to his fingers after touching a poisonous plant on his way to daycare. The child, named Brooklyn Bohn, was immediately treated after the incident.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വിശ്വസ്തനായ യുവജനസംഘടനാ നേതാവ്...

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ...

Related Articles

Popular Categories

spot_imgspot_img