ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തർപ്പണം നടക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

വിവിധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

നാളെ പുലർച്ചെ നാല് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ തിരുവനന്തപുരത്ത് ഇന്ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്.

നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഇരുവശത്തേക്കും വാഹന ഗതാഗതത്തിനും വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ കുമരിചന്ത ഭാഗത്തേയ്ക്കുള്ള ബൈപ്പാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ വാഹന പാര്‍ക്കിങ് അനുവദിക്കില്ല.

വിഴിഞ്ഞം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ഇന്ന് രാത്രി മുതല്‍ വിഴിഞ്ഞം മുക്കോലയില്‍ നിന്ന് ബാലരാമപുരം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകണം. ഈ വാഹനങ്ങള്‍ യാതൊരു കാരണവശാലും തിരുവല്ലം ഭാഗത്തേയ്ക്ക് പോകുവാന്‍ പാടില്ല.

പിതൃമോക്ഷം തേടി ആയിരങ്ങളെത്തും; കർക്കിടക വാവ് നാളെ

ചാക്ക ഭാഗത്തു നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പോകുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര-കിള്ളിപ്പാലം-പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ് എന്നും അറിയിപ്പിൽ പറയുന്നു.

കരുമം ഭാഗത്തു നിന്നും തിരുവല്ലം ക്ഷേത്രം ജംഗ്ഷന്‍ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ തിരുവല്ലം എല്‍പിഎസ് ജംഗ്ഷനിലെത്തി അവിടെ നിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

വണ്ടിത്തടം ഭാഗത്ത് നിന്നും തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ പാച്ചല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വാഴമുട്ടം-ബൈപ്പാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

അതേസമയം ബിഎന്‍വി സ്‌കൂള്‍ മുതല്‍ പാച്ചല്ലൂര്‍ വരെയുള്ള റോഡില്‍ പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് മാത്രം വാഹന ഗതാഗതം അനുദിച്ചിട്ടുണ്ട്.

പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങള്‍
  • കുമരിചന്ത-കോവളം ബൈപ്പാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് ജംഗ്ഷന്‍ മുതല്‍ തിരുവല്ലം ഹൈവേയിലെ യു ടേണ്‍ വരെ
  • വേങ്കറ ക്ഷേത്രം മുതല്‍ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സര്‍വീസ് റോഡ്
  • തിരുവല്ലം ജംഗ്ഷന്‍-പരശുരാമക്ഷേത്ര റോഡ്
  • തിരുവല്ലം ജംഗ്ഷന്‍ മുതല്‍ ബി.എന്‍.വി സ്‌കൂള്‍ വരെയുള്ള റോഡ്
  • തിരുവല്ലം എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ സ്റ്റുഡിയോ ജംഗ്ഷന്‍ വരെയുള്ള റോഡ്
വാഹന പാര്‍ക്കിങ് അനുമതിയുള്ള സ്ഥലങ്ങൾ
  • ബലി തര്‍പ്പണത്തിനായി എത്തുന്നവരുടെ നാലുചക്ര വാഹനങ്ങള്‍ ബൈപ്പാസ് റോഡില്‍ വേങ്കറ ക്ഷേത്രത്തിന് സമീപം സര്‍വ്വീസ് റോഡില്‍ സജ്ജമാക്കിയിട്ടുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളിലും ബിഎന്‍വി സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
  • കുമരിചന്ത മുതല്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ ഇരുവശത്തുമുള്ള ബൈപ്പാസ് റോഡില്‍ ഇടത് വശം ചേര്‍ത്തും തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ വാഴമുട്ടം ഭാഗത്തേയ്ക്ക് ബൈപ്പാസ് റോഡിന്‍റെ ഇടതുവശം ചേര്‍ത്തും നാലുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങള്‍ വേങ്കറ ക്ഷേത്രം സര്‍വ്വീസ് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം പ്രത്യേകമായുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം.
  • തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ ടോള്‍ഗേറ്റ് വരെ സര്‍വ്വീസ് റോഡില്‍ ഇടതുവശം ചേര്‍ത്തും, സ്റ്റുഡിയോ ജംഗ്ഷന്‍ മുതല്‍ പാച്ചല്ലൂര്‍ മോസ്‌ക് വരെയുള്ള ഭാഗത്ത് റോഡിന്‍റെ ഒരു വശം മാത്രമായും, ബിഎന്‍വി സ്‌കൂള്‍ ഗ്രൗണ്ടിലും ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യേണ്ടതാണ്.

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ പുറമേ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ് എന്നും അറിയിപ്പുണ്ട്.

Summary: Due to the Karkidaka Vavubali Tharpanam rituals, traffic regulations have been imposed in Thiruvananthapuram city for tomorrow.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണം സ്വന്തമാക്കിയ...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

Related Articles

Popular Categories

spot_imgspot_img